വാര്‍ത്തകള്‍

15
Apr

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം അനു എസ് നായര്‍ പറഞ്ഞു. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതറ്റ് സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാരുമായി ബന്ധപ്പെട്ട പരിപാടികളിലും പ്ളാസ്റ്റിക്കിന്റെയും ഡിസ്പോസിബിള്‍ വസ്തുക്കളുടെയും ഉപയോഗം പൂര്‍ണമായും ഒഴിവാക്കും. പ്രകൃതിയെ സംരക്ഷിക്കാന്‍ പ്രകൃതി സൌഹൃദ വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ തുടക്കമായി കലക്ടറേറ്റ് പരിസരം ഹരിതാഭമാക്കും. കലക്ടറേറ്റ് കാന്റീനില്‍ പ്ളാസ്റ്റിക് കവറുകളിലും പേപ്പറുകളിലും ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കുന്നത് നിരോധിക്കും. സ്കൂള്‍ വിദ്യാര്‍ഥികളില്‍ മഷി പേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ആഭിമുഖ്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ അടിയന്തരമായി നടപ്പിലാക്കി മേയ് മാസത്തോടെ സമ്പൂര്‍ണ ഗ്രീന്‍ പ്രോട്ടോകോള്‍ ജില്ലയായി പ്രഖ്യാപിക്കാനും യോഗത്തില്‍ തീരുമാനമായി.
ഭൂമിയിലെ പരിമിതമായ വിഭവങ്ങളുടെ കാര്യക്ഷമവും ബുദ്ധിപൂര്‍വവുമായ ഉപഭോഗം ഉറപ്പുവരുത്തി മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിന് പാലിക്കപ്പെടേണ്ട പ്രവര്‍ത്തന രീതിയാണ് ഗ്രീന്‍ പ്രോട്ടോകോള്‍. മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിന് ഡിസ്പോസിബിള്‍ വസ്തുക്കളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കി പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ക്ക് പ്രചാരം നല്‍കുകയും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുകയും ചെയ്യുക എന്നതും ഗ്രീന്‍ പ്രോട്ടോകോളിന്റെ ലക്ഷ്യമാണ്. യോഗത്തില്‍ വിവിധ വകുപ്പുകളിലെയും ശുചിത്വമിഷനിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...