വാര്‍ത്തകള്‍

31
Jan

സമ്പൂര്‍ണ ഹരിത നിയമസഭയാകാന്‍ കേരള നിയമസഭ

കേരള നിയമസഭ സമ്പൂര്‍ണ ഹരിത നിയമസഭയാകുന്നു. ഹരിത പ്രോട്ടോകോള്‍ നടപ്പാക്കാനാണ് സ്പീക്കര്‍ ആലോചിക്കുന്നത്. അതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക് കേരളത്തിന്റെ തനത് വിളകളും ചെടികളും കൊണ്ട് നിയമസഭാ വളപ്പില്‍ ഉദ്യാനനിര്‍മാണവും തുടങ്ങി. ഒപ്പം പേപ്പര്‍രഹിത നിയമസഭ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

നിയമസഭയുടെ മുറ്റം നിറയെ പലതരത്തിലുള്ള ചെടികള്‍. പക്ഷേ കേരളത്തിന്റെ തനത് ചെടികള്‍ നന്നെ കുറവ്. ഇത് ശ്രദ്ധയില്‍പെട്ട സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ഔഷധവിജ്ഞാനം ഒപ്പം ഇല്ലാതായികൊണ്ടിരിക്കുന്ന സസ്യങ്ങളെ സംരക്ഷിക്കുന്നതിന് മാതൃകയായി 36 ഇനം തുളസിതൈകള്‍ വെച്ച് തുളസീവനം തുടങ്ങി. 31 ഇനം നാടന്‍ വാഴകള്‍ വെച്ച് പിടിപ്പിച്ച കദളീവനം. ഒഴിഞ്ഞു കിടക്കുന്നയിടങ്ങളില്‍ വൈവിധ്യമാര്‍ന്ന കേരളത്തിന്റെ സ്വന്തം വിത്തിനങ്ങള്‍ ഇറക്കിയുള്ള കൃഷി.

സന്ദര്‍ശകരായി എത്തുന്ന കുട്ടികള്‍ക്ക് വേണ്ടി കുട്ടിവനവും വരുന്നുണ്ട്. പേപ്പര്‍രഹിത ഇ നിയമസഭ പദ്ധതി നടപ്പാക്കുന്നതോടെ എംഎല്‍എമാര്‍ക്ക് പേപ്പര്‍കെട്ടുകളുടെ ഭാരം കുറയും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...