വാര്‍ത്തകള്‍

18
Jan

വികസനം ഹരിതകേരള മാതൃകയില്‍: മുകേഷ് എംഎല്‍എ

mkshഹരിത കേരളം പദ്ധതിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായകരമാകുന്ന വിധത്തിലായിരിക്കും തന്റെ എംഎല്‍എ വികസനനിധിയുടെ വിനിയോഗമെന്ന് എം മുകേഷ് എംഎല്‍എ അറിയിച്ചു. ജലസംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാകും പദ്ധതി നടപ്പാക്കുക. ആശ്രാമം മൈതാനത്തിന് ചുറ്റാകെ ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ച് തണലൊരുക്കി സൌന്ദര്യവല്‍ക്കരണം നടത്തി വിശ്രമകേന്ദ്രമാക്കി വികസിപ്പിക്കുന്നതിന് 96 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

കടവൂര്‍ ഡിവിഷനിലെ കാമ്പിയില്‍ കുളം ചെളി നീക്കി സംരക്ഷണഭിത്തി കെട്ടി ചുറ്റാകെ പൂന്തോട്ടം ഒരുക്കുന്നതിനായി 29 ലക്ഷം രൂപയും ഊര്‍ജ സംരക്ഷണത്തിന്റെ ഭാഗമായി തൃക്കരുവ പഞ്ചായത്തില്‍ 375 എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ഗ്രാമജ്യോതി പദ്ധതിക്കായി 25 ലക്ഷം രൂപ അനുവദിച്ചു. മണ്ഡലത്തിലെ വിവിധ സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ലഭ്യമായിട്ടുള്ള ഭൂമിയില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ മാതൃക ജൈവ പച്ചക്കറി തോട്ടങ്ങള്‍ നിര്‍മിക്കുന്നതിനും വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതി രൂപീകരിച്ചുവരികയാണെന്നും എം മുകേഷ് എംഎല്‍എ അറിയിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...