വാര്‍ത്തകള്‍

10
Jan

ആവേശത്തിമിര്‍പ്പില്‍ ഹരിത എക്‌സ്പ്രസിന്‍റെ ജില്ലാപര്യടനത്തിന് സമാപനം

നല്ല വെള്ളത്തിനും വായുവിനും അന്നത്തിനുമായി പ്രവര്‍ത്തിക്കാന്‍ നാടിനെ പാടിയുണര്‍ത്തിയ ഹരിത എക്‌സ്പ്രസ് പര്യടനത്തിനും കലാജാഥയ്ക്കും ജില്ലയില്‍ ആവേശകരമായ സമാപനം. സമാപനദിവസമായ വ്യാഴാഴ്ച എറണാകുളം ബോട്ടുജെട്ടിയിലും കാക്കനാട്ടും ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലും ഹരിതാ എക്‌സ്mulamthuruthy-asha-sanalപ്രസിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. എംഎല്‍എമാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത സ്വീകരണച്ചടങ്ങുകളില്‍ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിനായുള്ള ജനകീയ കൂട്ടായ്മ ദൃശ്യമായിരുന്നു.
വിവിധ വാര്‍ഡുകളില്‍ നിന്നുള്ള വിളംബര ജാഥയോടെയാണ് മുളന്തുരുത്തിയില്‍ ഹരിത എക്‌സ്പ്രസിന്‍റെ സ്വീകരണത്തിന് ആരംഭമായത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കലാജാഥാംഗങ്ങളെ പച്ചക്കറി കൊണ്ടുള്ള മാലയും ബൊക്കയും നല്കി സ്വീകരിച്ചു. മലയാളത്തിന്‍റെ കാര്‍ഷികസംസ്‌കൃതിയെ ഓര്‍മിപ്പിച്ചുകൊണ്ട് കടമ്പനാട് ജയചന്ദ്രനും സംഘവും പാടിയ നാടന്‍പാട്ടുകളും കവിതകളും ഹൃദയത്തിലേറ്റിയാണ് കുടുംബശ്രീ അംഗങ്ങളടങ്ങിയ ജനക്കൂട്ടം ആസ്വദിച്ചത്. നട്ടുച്ചയുടെ ചൂട് വകവയക്കാതെ പാട്ടിനോടൊത്ത് താളമിട്ടും ചുവടുവച്ചും കേരളത്തിന്‍റെ കാര്‍ഷികപ്പെരുമയും ഹരിതാഭയും ജലസമൃദ്ധിയും സംരക്ഷിക്കാനുള്ള ആഹ്വാനത്തില്‍ അവരും പങ്കാളികളായി.
മുളന്തുരുത്തി ബ്‌ളോക്കു പഞ്ചായത്തു പ്രസിഡന്‍റ് ജയസോമന്‍, വൈസ് പ്രസിഡന്‍റ് എന്‍.എം. ഷാജി, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധ രാജേന്ദ്രന്‍, എടയ്ക്കാട്ടുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി പീറ്റര്‍, വൈസ് ചെയര്‍മാന്‍ സജികുമാര്‍, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓമന ശശി, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ ജലജ മോഹനന്‍, മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് റെഞ്ചി കുര്യന്‍, വൈസ് പ്രസിഡന്‍റ് സലോമി സൈമണ്‍,  വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ബാലകൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആനി സീമോന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബിനോയ് ഹരിദാസ്, വി.കെ.വേണു, രാഷ്ട്രീയപാര്‍ട്ടിനേതാക്കള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാലിന്യം സ്രോതസ്സില്‍ തന്നെ സംസ്‌കരിക്കണമെന്നും പച്ചക്കറികൃഷിക്കുതകുന്ന വിധത്തില്‍ മാലിന്യത്തെ പുനരുപയോഗിക്കണമെന്boat-jetty-mayorനും എറണാകുളം ബോട്ടുജെട്ടിയില്‍ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. പുഴയോരങ്ങളും കനാലുകളും കയ്യേറുന്നതും സെപ്റ്റിക ടാങ്ക് മാലിന്യം ഒഴുക്കുന്നതും പരിസ്ഥിതിക്ക് അപരിഹാര്യമായ കോട്ടം വരുത്തും. ആരോഗ്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ. മിനിമോള്‍, വിദ്യാഭ്യാസ -കായിക സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.പൂര്‍ണിമ നാരായണന്‍, കൗണ്‍സിലര്‍മാരായ ഡേവിഡ് പറമ്പിത്തറ, കെ.വി.പി.കൃഷ്ണകുമാര്‍, മുളവുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി ഷാജന്‍, പഞ്ചായത്തംഗം പി.ആര്‍.ശശി, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോണി ചീക്കു എന്നിവര്‍ പങ്കെടുത്തു.
piravom-anoop-jacob
പിറവം ബസ് സ്റ്റാന്‍റില്‍ നടന്ന സ്വീകരണയോഗം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങളും ജലദൗര്‍ലഭ്യവും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളികള്‍ നേരിടാന്‍ കരുതലോടെയുളള കൂട്ടായ യത്‌നം കൂടിയേ തീരൂ. ഹരിതകേരളം കേരളത്തെ ജൈവസംസ്‌കൃതിയിലേക്ക് തിരിച്ചു വരാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിറവം നഗരസഭാ ചെയര്‍മാന്‍ സാബു കെ.ജേക്കബ്, ഉപാദ്ധ്യക്ഷ ഐഷ മാധവന്‍, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്‍റ് ഒ.എന്‍ വിജയന്‍, തിരുമാറാടി-പാമ്പാക്കുട ഗ്രാമപഞ്ചായത്തു മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോതമംഗലത്ത് നടന്ന സ്വീകരണയോഗം ആന്‍റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭാ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലിം പങ്കെടുത്തു. വിഷവിമുക്തമായ വായുവും വെള്ളവും ഭക്ഷണവും വീണ്ടെടുക്കാന്‍ ജനകീയ മുന്നേറ്റം ആവശ്യമാണെന്ന് ആന്‍റണി ജോണ്‍ അഭിപ്രായപ്പെട്ടു. ഹരിതകേരളം പദ്ധതിയിലെ ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നാടിന്‍റെ പച്ചപ്പും വൃത്തിയും സംരക്ഷിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാക്കനാട് സിവില്‍സ്‌റ്റേഷന്‍ പരിസരത്ത് നടന്ന സ്വീകരണയോഗം ഇടപ്പള്ളി ബ്‌ളോക്കു പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍. ആന്‍റണി ഉദ്ഘാടനം ചെയ്തു.  കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  അബൂബkakkanadക്കര്‍ അദ്ധ്യക്ഷനായിരുന്നു. ഇടപ്പള്ളി ബ്‌ളോക്ക് വൈസ് പ്രസിഡണ്ട് ലില്ലി ആല്‍ബേര്‍ട്ട്, പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍ ടിമ്പിള്‍ മാഗി, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂവാറ്റുപുഴയില്‍ ഹരിത എക്‌സ്പ്രസിനൊരുക്കിയ സ്വീകരണം ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വള്ളമറ്റം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  അഡ്വ.ചിന്നമ്മ ഷൈന്‍ അദ്ധ്യക്ഷയായിരുന്നു. ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാബു വള്ളോംകുന്നില്‍, മൂവാറ്റുപുഴ നഗരസഭാംഗങ്ങള്‍, ബ്‌ളോക്കു പഞ്ചായത്തു സെക്രട്ടറി എം.വി.വിഷ്ണുനമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.
പെരുമ്പാവൂരില്‍ നടന്ന സമാപനച്ചടങ്ങോടെ ഹരിത എക്‌സ്പ്രസിന്‍റെ രണ്ടു ദിവസം നീണ്ട ജില്ലാ പര്യടനം അവസാനിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...