വാര്‍ത്തകള്‍

28
Dec

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്-ഉള്ളാടിശ്ശേരി കുളം നവീകരണം

20161208_101601ഹരിതകേരളം പദ്ധതി 2016-17ന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യില്‍ ഉള്‍പ്പെടുത്തി പരമ്പരാഗത ജല സ്രോതസ്സുകളുടെ പുനരുദ്ധാരണം(ഉള്ളാടിശ്ശേരികുളം വൃത്തിയാക്കല്‍) എന്ന പ്രവൃത്തി 2016 ഡിസംബര്‍ 8- തീയതി രാവിലെ 9 മണിക്ക് ഏറ്റെടുത്ത് നടപ്പാക്കുന്നതിന് തുടക്കം കുറിച്ചു. വാര്‍ഡ് മെമ്പര്‍ അഡ്വ.ടി മോഹനന്റെ അദ്ധ്യക്ഷതയില്‍ ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി അവര്‍കളാണ് പ്രവര്‍ത്തിക്ക് ആരംഭം കുറിച്ചത്..73.1602 ആണ് കുളത്തിന്റെ വിസ്തീര്‍ണ്ണം. 106127/- രൂപയുടെ എസ്റ്റിമേറ്റാണ് 20161208_101851തയ്യാറാക്കിയിരിക്കുന്നത്.102002 രൂപ വേതന ഘടകത്തിലും 4125/- രൂപ സാധന ഘടകത്തിലും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി തരിശ്ശു കിടക്കുന്ന വെട്ടിക്കാട്ട് ഏലായില്‍ കൃഷി ചെയ്യുന്നതിന് ജലം എത്തിച്ചു കൊടുക്കുക എന്നതാണ് പ്രവര്‍ത്തി ഏറ്റെടുത്തതിന്റെ പരമപ്രധാനമായ ലക്ഷ്യം. ടി പ്രവര്‍ത്തി ഏറ്റെടുക്കുന്നതുമൂലം 35 ഹെക്ടര്‍ ഓളം തരിശുകിടക്കുന്ന വയല്‍ പ്രദേശങ്ങള്‍ കൃഷിക്കുപയുക്തമാക്കാന്‍ സാധിക്കും. കൂടാതെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ മഴക്കുഴി, റീ ചാര്‍ജ്ജ് പിറ്റ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും കൂടി ഇന്നേദിവസം തുടക്കം കുറിച്ചിട്ടുണ്ട്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...