ഹരിതകേരളം മിഷന്: ദ്വിദ്വിന സാങ്കേതിക ശില്പശാല 16 മുതല്‍
ഹരിത കേരളം മിഷന് സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദ്വിന സാങ്കേതിക ശില്പശാല ഡിസംബര്‍ 16, 17 തീയതികളില്‍ ആശ്രാമം കെ എസ് എസ് ഐ എ ഹാളില്‍ നടക്കും. 16ന് രാവിലെ 9.45ന് ജില്ലാ കലക്ടര്‍ മിത്ര റ്റി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഹെലന് ജെറോം അധ്യക്ഷത വഹിക്കും. കോര്പ്പറേഷന് കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍, ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ലെന് ഫിലിപ്പ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ പി സുനില്‍, എല്‍ ഷീജ, കെ എസ് ശിവകുമാര്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ ആര് ദിനേശ് എന്നിവര്‍ പങ്കെടുക്കും. ഭക്ഷ്യ സംസ്കരണം, സൗരോര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ സംരംഭകര്‍ക്ക് പുതിയ സാധ്യതകളും സാങ്കേതിക വിദ്യകളും പരിചപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്ന പരിപാടിയില്‍ അതത് മേഖലകളിലെ വിദഗ്ദ്ധര്‍ ക്ലാസെടുക്കും.