ഹരിതകേരളത്തിന് നാന്ദിയായി പഠനപരിപാടി
കൃഷിയുടെ പൂര്‍വ്വകാല നടകള്‍ വീണ്ടെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ‘ഹരിതകേരളം’ പദ്ധതിയ്ക്ക് നാന്ദിയായി സംഘടിപ്പിച്ച കാര്‍ഷിക പഠനപരിപാടി ശ്രദ്ധേയമായി.’എന്റെ കൃഷി എന്റെ ഭക്ഷണം’ എന്ന വിഷയത്തില്‍ വാഴൂര്‍ ഹരിതമൈത്രി കാര്‍ഷിക വിപണിയുടെ സംഘാടകരായ വാഴൂര്‍ സ്വാശ്രയ കാര്‍ഷിക വികസന സമിതിയാണ് പഠനകളരി ഒരുക്കിയത്. കൃഷിവകുപ്പ്, ഗ്രാമപഞ്ചായത്ത്, കോട്ടയം ആത്മ തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പഠനക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലന് നായര്‍ ഉദ്ഘാടനം ചെയ്തു. വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്കലാദേവി അദ്ധ്യക്ഷയായി. പഠനപരിപാടികള്‍ക്ക് കൂരോപ്പട കൃഷി ആഫീസര്‍ സി. അമ്പിളി നേതൃത്വം നല്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ജോണ്‍, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ.എസ്.പിള്ള, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രേമലത ഷാജി, ലീലാമണി ബാലചന്ദ്രന്, ഷാനിദ അഷറഫ്, റംഷാദ് റഹ്മാന്, റാണി ജോസഫ്, ലൈസാമ്മ ഇടക്കലാത്ത്, തോമസ് വെട്ടുവേലില്‍, സമിതി ഭാരവാഹികളായ ജോസ് ഇമ്മാനുവേല്‍ വടക്കേടത്ത് , കെ.വി.ജ്ഞാനകുമാര്‍, സെബാസ്റ്റ്യന്‍ ജോസഫ് കോയിപ്പുറത്ത്, വി.എസ്.സിദ്ദിഖ് ദാറുല്‍ മുനീറ, കെ.എം.പ്രസന്നകുമാരന്‍ നായര്‍,ബിനു പൊടിപ്പാറ, കെ.റ്റി.വിജയന് എരുമത്തല, അനില്‍ ഇടക്കര, വാഴൂര്‍ കൃഷി ആഫീസര്‍ കെ.കെ.ബിന്ദു, അസിസ്റ്റന്റ് കൃഷി ആഫീസര്‍മാരായ എം.ജെ.തോമസ്, എ.ജെ.അലക്സ് റോയ്, റ്റി.എ.ഷാനിദ തുടങ്ങിയവര്‍ പ്രസംഗിച്ചു.