വാര്‍ത്തകള്‍

22
Dec

പദ്ധതികള്‍ ഹരിത കേരളമിഷന്‍ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നവയാകണം : ജില്ലാ കളക്ടര്‍

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അടുത്ത വര്‍ഷത്തെ വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ അവ ഇപ്പോള്‍ തുടക്കം കുറിച്ചിട്ടുളള ഹരിത കേരളം മിഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളുമായി ചേര്‍ന്നു പോകുന്നവയാണെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടര്‍ സി.എ ലത പറഞ്ഞു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന ഹരിത കേരളം പദ്ധതിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. മിഷനു കീഴില്‍ ഇതിനകം തുടക്കം കുറിച്ചിട്ടുളള പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനുളള തുടര്‍ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി നടത്താന്‍ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിവിധ തലങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ നിരീക്ഷിച്ച് മാതൃകാപരമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കും. പദ്ധതിയുടെ നടത്തിപ്പില്‍ ശരിയായ ആസൂത്രണവും ജനപങ്കാളിത്തവും ഉണ്ടാകണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഹരിതകേരള മിഷനോടനുബന്ധിച്ച പദ്ധതി പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടുതല്‍ സജീവമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണം. ജില്ലയില്‍ ഇതിനകം 163 ഹെക്ടര്‍ സ്ഥലം മിഷനു കീഴില്‍ പുതുതായി കൃഷിക്ക് ഉപയുക്തമാക്കിയതായി കൃഷി വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. ആറായിരത്തിലധികം ഗ്രോബാഗുകളും ജില്ലയില്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 900 കുളങ്ങളുടെ നവീകരണത്തിനും ശുചീകരണത്തിനും നടപടി സ്വീകരിച്ചതായി ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കാലവര്‍ഷത്തിന് മുന്‍പായി മഴക്കുഴികള്‍ എടുക്കുന്നതിനും നടപടിയുണ്ടാകും. വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 694 സ്‌കൂള്‍ കിണറുകളും ശുചീകരിച്ചിട്ടുണ്ട്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. എസ്. ലതി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, നഗരസഭാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...