വാര്‍ത്തകള്‍

22
Dec

ജില്ലയിലെ എല്ലാ കുളങ്ങളും മാര്‍ച്ചിന് മുമ്പ് ശുചിയാക്കും

ഹരിത കേരളം മിഷന്‍ രണ്ടാംഘട്ടത്തിന് രൂപരേഖയാകുന്നു ഹരിത കേരളം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ കുളങ്ങളും മാര്‍ച്ചിന് മുമ്പ് ശുചിയാക്കാന്‍ ജില്ലാ മിഷന്‍ യോഗം തീരുമാനിച്ചു. ഇതടക്കമുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനാവശ്യമായ കാര്യങ്ങള്‍ ജില്ലാ മിഷന്‍ ചെയര്‍മാന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. ജില്ലയില്‍ 157 പൊതുകുളങ്ങള്‍ ഉള്‍പ്പെടെ 1247 കുളങ്ങളാണുള്ളത്. പഞ്ചായത്ത് തലത്തില്‍ പൊതു-സകാര്യ കുളങ്ങളുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഓരോ കുളങ്ങളും ശുചീകരിക്കാനുള്ള പ്രവൃത്തികളുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിനായി എല്‍എസ്ജിഡി, ചെറുകിട ജലസേചന വകുപ്പ്, തൊഴിലുറപ്പ് എഞ്ചിനീയറിങ്ങ് വിഭാഗം മേധാവികളുടെ യോഗം 20ന് കലക്ടറ്റേില്‍ ചേരും.

തദ്ദേശസ്ഥാപനാടിസ്ഥാനത്തിലായിരിക്കും കുളം ശുചീകരണത്തിനുള്ള പ്രൊജക്ട് തയ്യാറാക്കുക. പഞ്ചായത്ത്-നഗരസഭാ തലത്തില്‍ രൂപീകരിക്കുന്ന ജനകീയ കമ്മിറ്റികളായിരിക്കും ഈ പ്രവൃത്തികള്‍ നിര്‍വഹിക്കുക. വാര്‍ഡ് അടിസ്ഥാനത്തിലും കുളങ്ങള്‍ കേന്ദ്രീകരിച്ചും പ്രത്യേക കമ്മിറ്റികളുമുണ്ടാകും. പരമാവധി ജനകീയ പിന്തുണയില്‍ പ്രാദേശികമായി വിഭവ സമാഹരണം നടത്തി പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് യോഗത്തില്‍ ധാരണയായത്. തുടര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ള കുളങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഫണ്ടില്‍ തുക വകയിരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ എംഎല്‍എ-എംപി ഫണ്ട്, സര്‍ക്കാര്‍ സഹായം എന്നിവയും ലഭ്യമാക്കാനാണ് ആലോചിക്കുന്നത്. വനഭൂമിയാണെങ്കിലും നിലവില്‍ മരങ്ങളില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തി മരം നട്ടുപിടിപ്പിക്കാനും പരിപാടിയുണ്ട്. റവന്യൂ-വനം വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തും. പ്രദേശത്തെ സന്നദ്ധ സംഘടനകള്‍ക്ക് പ്രത്യേകം സ്ഥലം നിശ്ചയിച്ച് മരം നട്ടുപിടിപ്പിക്കാനും പരിപാലിക്കാനുമുള്ള ചുമതല വീതിച്ചു നല്‍കാനാണ് നിര്‍ദേശമെന്ന് ജില്ലാ മിഷന്‍ കണ്‍വീനറായ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. വിനോദ സഞ്ചാര മേഖലകള്‍ മാലിന്യ മുക്തമാക്കി സംരക്ഷിക്കാനുള്ള ചുമതല ഹയര്‍സെക്കണ്ടറി, കോളേജ് എന്‍എസ്എസ് യൂനിറ്റുകള്‍ക്ക് നല്‍കും. പുഴകളും മറ്റ് ജലസ്രോതസ്സുകളും പരിസരങ്ങളും മാലിന്യരഹിതമായി സംരക്ഷിക്കാന്‍ അതത് പ്രദേശത്തെ വീടുകളില്‍ എന്‍എസ്എസ് വളണ്ടിയര്‍മാരെ ഉപയോഗിച്ച് നിരന്തര ബോധവല്‍ക്കരണത്തിനും പരിപാടി തയ്യാറാക്കും. വീടുകളില്‍ നിന്ന് സ്ഥിരമായി പ്ലാസ്റ്റിക് ശേഖരിക്കാനുള്ള നടപടികളും എന്‍എസ്എസ്-തദ്ദേശസ്ഥാപനങ്ങള്‍ എന്നിവ വഴി സ്വീകരിക്കേണ്ടതുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ജനകീയാസൂത്രണ പരിപാടിയിലെന്നപോലെ പഞ്ചായത്ത് തലങ്ങളില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്ന് പി കെ ശ്രീമതി ടീച്ചര്‍ എംപി അഭിപ്രായപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഫണ്ടില്‍ നിശ്ചിത വിഹിതം കുളം നവീകരണത്തിന് നീക്കിവെക്കാന്‍ സര്‍കാര്‍ ഉത്തരവ് ഉണ്ടാകുന്നതിനായി ശ്രമിക്കണമെന്ന് ജയിംസ്മാത്യു എംഎല്‍എ നിര്‍ദേശിച്ചു. സ്വകാര്യ കുളങ്ങള്‍ നവീകരിക്കുന്നതിന് സംസ്ഥാന തലത്തില്‍ ഏകീകൃത രീതിയിലുള്ള അനുമതി പത്രം ഉണ്ടാവുന്നത് നല്ലതാണ്. നിയമസാധുതയുള്ള കരാറിന് തുല്യമായി ഈ അനുമതിപത്രം തയ്യാറാക്കിയാല്‍ പൊതുഫണ്ട് ഉപയോഗപ്പെടുത്തുന്നതിന് തടസ്സമുണ്ടാകില്ല. തദ്ദേശസ്ഥാപന വിഹിതവും എംഎല്‍എ, എംപി ഫണ്ട് തുകയും ഏകോപിപ്പിച്ച് ഉപയോഗിക്കുന്നതിന് പ്രത്യേക അനുമതിക്കായി ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ചപ്രകാരം സമയബന്ധിതമായി ഹരിത കേരളം പ്രവര്‍ത്തനങ്ങള്‍ നടത്താനാശ്യമായ ഒരുക്കങ്ങളുണ്ടാകണമെന്ന് സി കൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. പുഴകളിലും മറ്റും അറവ് മാലിന്യങ്ങള്‍ തള്ളുന്നത് തടയാന്‍ പ്രായോഗിക നടപടികള്‍ കണ്ടെത്തിയാലേ ഹരിത കേരളം മിഷന്‍ അര്‍ഥപൂര്‍ണമാകൂയെന്ന് ടി വി രാജേഷ് എംഎല്‍എ അഭിപ്രായപ്പെട്ടു. കൂടുതലായി അറവ് നടക്കുന്ന പ്രദേശങ്ങളില്‍ ആധുനിക അറവുശാലകള്‍ സ്ഥാപിക്കാനും അറവു മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നുവെന്ന് ഉറപ്പാക്കാനും പ്രത്യേക ശ്രദ്ധയുണ്ടാകണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി തയ്യാറാക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബേഌക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി സത്യപാലന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിഎ കെ ചന്ദ്രന്‍, ആന്തൂര്‍ നഗരസഭ ചെയയര്‍പേഴ്‌സണ്‍ പി കെ ശ്യാമള ടീച്ചര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...