വാര്‍ത്തകള്‍

09
Dec

മുണ്ടാര്‍പാടത്ത് മന്ത്രിയും കര്‍ഷകരും നെല്ല് വിതച്ചു

കോട്ടയം ജില്ലയില്‍ കല്ലറ പഞ്ചായത്തില്‍ എട്ട് വര്‍ഷമായി തരിശു കിടന്നിരുന്ന 80 ഏക്കര്‍ വരുന്ന മുണ്ടാര്‍ പാടശേഖരത്ത് മന്ത്രിയും കര്‍ഷകരും നെല്ല് വിതച്ചു. ഹരിത കേരള മിഷന്‍റെ ഭാഗമായി വനം, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവാണ് വിത ഉദ്ഘാടനം നിര്‍ഹിച്ചത്. അപ്പര്‍ കുട്ടനാടിന്‍റെ ഭാഗമായ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മുണ്ടാര്‍ പാടശേഖരം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലേയ്ക്ക് മാറ്റുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാടശേഖരത്തോട് ചേര്‍ന്ന കിടക്കുന്ന നദിയിലൂടെ സഞ്ചരിച്ച് ഗ്രാമീണ കാര്‍ഷിക ഭംഗി വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കുന്നതിന് ടൂറിസം വകുപ്പിന്‍റെ കൂടി സഹകരണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കും- മന്ത്രി പറഞ്ഞു. പാടശേഖരത്തിന് സമീപം ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ വൈക്കം എം.എല്‍.എ സി. കെ ആശ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ സി. എ. ലത മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  മേരി സെബാസ്റ്റ്യന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി. കെ. ലതി, അസി. പ്ലാനിംഗ് ഓഫീസര്‍ ലിസി മാത്യു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലീലാമ്മ ഉമ്മന്‍, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ പ്രേം കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം ഗോപാല്‍, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളായ ലൂസമ്മ ജെയിംസ്, വി.എം. തോമസ്, മോളി റ്റി ജോസ്, പി. കെ ഉത്തമന്‍, അന്നമ്മ രാജു, രമ പ്രസന്നന്‍, കെ.എന്‍ വേണുഗോപാല്‍, സൗമ്യ അനൂപ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജെമീല പ്രദീപ് സ്വാഗതവും കൃഷി ഓഫീസര്‍ ജോസഫ് റെസിന്‍ ജെഫ്രി നന്ദിയും പറഞ്ഞു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...