വാര്‍ത്തകള്‍

15
Jun

തെങ്ങിനൊപ്പം മറ്റ് വിളകളുടെ കൃഷിയും ഉത്പാദന വര്‍ധനയും – ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് നാളെ (ജൂണ്‍ 16) 3 മണിക്ക്

തെങ്ങിനൊപ്പം മറ്റു വിളകളുടെയും ശാസ്ത്രീയ കൃഷി രീതിയും അതിലൂടെ ഉത്പാദന വര്‍ധനയും വിഷയമാക്കി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. നാളെ (ജൂണ്‍ 16 ചൊവ്വ) വൈകുന്നേരം 3 മുതല്‍ 4.30 വരെ സംഘടിപ്പിക്കുന്ന ലൈവ് പരിപാടിയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിനു കീഴില്‍ കാസര്‍കോഡുള്ള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും ഹരിതകേരളം മിഷനില്‍ നിന്നും വിദഗ്ദ്ധര്‍ പങ്കെടുക്കും. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും സംശയനിവാരണവും തത്സമയം ലൈവിലൂടെ നല്‍കും. facebook.com/harithakeralamission പേജ് സന്ദര്‍ശിച്ച് ലൈവ് കാണാവുന്നതാണ്.

കൃഷി അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച ലൈവ് പരിപാടികള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അതിനു തുടര്‍ച്ചയായാണ് തെങ്ങ് അടിസ്ഥാനമാക്കിയ കൃഷിയും ഉത്പാദന-വരുമാന വര്‍ധനയും വിഷയമാക്കി ഇപ്പോള്‍ ഫേസ്ബുക്ക് ലൈവ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു.

തോട്ടവിള ഗവഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.അനിതാകരുണ്‍, ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ എന്നിവര്‍ പരിപാടിയില്‍ ആമുഖാവതരണം നടത്തും.

തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.തമ്പാന്‍ വിഷയാവതരണം നടത്തും. തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.പി.സുബ്രഹ്മണ്യന്‍, ഡോ.പ്രതിഭ പി.എസ്, ഡോ.ഷമീന ബീഗം, ഡോ.ജയശേഖര്‍ എസ്, ഹരിതകേരളം മിഷന്‍ കൃഷി ഉപവിഭാഗം കണ്‍സള്‍ട്ടന്റ് എസ്.യു.സഞ്ജീവ്, ടെക്‌നിക്കല്‍ ഓഫീസര്‍ ഹരിപ്രിയാദേവി.വി.വി എന്നിവര്‍ പങ്കെടുക്കും.

തെങ്ങു കൃഷിയിടങ്ങളില്‍ മറ്റ് അനുയോജ്യ വിളകള്‍ കൃഷി ചെയ്യേണ്ടരീതി, കൃഷിയിറക്കാന്‍ അനുയോജ്യ സമയം, പരിപാലനം, ഉത്പാദന വര്‍ധനക്ക് സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ വിശദമാക്കിയാണ് ഫേസ്ബുക്ക് ലൈവ് പരിപാടി സംഘടിപ്പിക്കുന്നത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...