വാര്‍ത്തകള്‍

30
Mar

ലോക്ഡൗണ്‍ കാലത്ത് പച്ചക്കറിക്കൃഷി: പ്രോത്സാഹനവുമായി ഹരിതകേരളം മിഷന്‍

കോവിഡ് 19 ജാഗ്രതക്കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറിക്കൃഷിയിലേര്‍പ്പെടുന്നവര്‍ക്ക് പ്രോത്സാഹനവുമായി ഹരിതകേരളം മിഷന്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ ചെലവഴിക്കുന്ന സമയം പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പച്ചക്കറിക്കൃഷി ചെയ്യാന്‍ താൽപ്പര്യമുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഹരിതകേരളം മിഷന്‍ മുന്നോട്ടുവന്നിട്ടുള്ളത്.

കൃഷിവകുപ്പിന്‍റെയും തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും സഹകരണത്തോടെയാണ് പച്ചക്കറിക്കൃഷിക്ക് പ്രോത്സാഹനം നൽകുന്നത്. നടീൽ വസ്തുക്കള്‍ സ്വന്തമായി സമാഹരിക്കുന്നതിനോടൊപ്പം കൃഷിഭവന്‍, മറ്റ് ഏജന്‍സികള്‍ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നവയും ഉപയോഗിക്കാം. താല്പ്പര്യമുള്ളവര്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററെ ബന്ധപ്പെട്ടാൽ ആവശ്യമായ ഉപദേശങ്ങൾ നിര്‍ദ്ദേശങ്ങള്‍ വാട്സാപ്പിലൂടെ നൽകും. പോഷക സമൃദ്ധമായ ഇല-പച്ചക്കറികള്‍ വീട്ടി തന്നെ ഉൽപ്പാദിപ്പിക്കാനുതകുന്ന മൈക്രോ ഗ്രീന്‍ കൃഷിരീതിയ്ക്കും ഹരിതകേരളം മിഷന്‍ പ്രോത്സാഹനവും നിര്‍ദ്ദേശവും നൽകുന്നുണ്ട്. ഇതു സംബന്ധിച്ച് വീഡിയോകള്‍ ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ ഹരിതകേരളം മിഷന്‍റെ ഫേസ്ബുക്ക് പേജുവഴിയും വാട്സാപ്പ് നമ്പറുകള്‍ വഴിയും പ്രചരിപ്പിക്കുന്നുണ്ട്. മികച്ച രീതിയി മൈക്രോഗ്രീന്‍ കൃഷി വീട്ടിൽ ചെയ്യുന്നവരുടെ ഫോട്ടോകള്‍ മിഷന്‍റെ ഫേസ്ബുക്കിലും പ്രസിദ്ധീകരിക്കും.

കണ്ണൂര്‍, എറണാകുളം ജില്ലകളി ഇതിനകം തന്നെ വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. കണ്ണൂര്‍ ജില്ലയി മികച്ച രീതിയി കൃഷി നടത്തുന്നവര്‍ക്ക് സമ്മാനം ന കാനും ജില്ലാ മിഷന്‍ നടപടി ആരംഭിച്ചു. എറണാകുളം ജില്ലയിൽ വടക്കേക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കോവിഡ് ജാഗ്രതക്കാലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. ഇതിനകം 4827 വീടുകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കകം വീട്ടുമുറ്റങ്ങളിലും മട്ടുപ്പാവിലും പച്ചക്കറിത്തോട്ടങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ചീര, പയര്‍, വെണ്ട, വഴുതന, മുളക്, പാവ , പടവലം, പീച്ചി , കോവ , നിത്യവഴുതന, തക്കാളി, അമര, വാലങ്ങ, ചുരയ്ക്ക, മത്തന്‍ തുടങ്ങിയ പച്ചക്കറി വിളകളും മൈക്രോഗ്രീന്‍ കൃഷി അനുസരിച്ച് പയര്‍, കടല, കടുക്, ജീരകം, ഗോതമ്പ്, ഉഴുന്ന്, ചെറുപയര്‍ എന്നിവയുടെ വിത്ത് വിതച്ച് ഇളം തൈകള്‍ ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമാണ് ആരംഭിച്ചത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...