വാര്‍ത്തകള്‍

22
Jan

മാലിന്യ സംസ്‌കരണം: ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കാന്‍ നിര്‍ദേശം

മാലിന്യ സംസ്‌കരണ സംവിധാനം കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കണമെന്ന് നിര്‍ദേശം. ഹരിത കേരളം മിഷന്‍ സൂര്യകാന്തിയില്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തില്‍ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ സേവന ദാതാക്കള്‍ക്കായി സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ ചര്‍ച്ചയിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്. ബയോഗ്യാസ് ഉള്‍പ്പെടെ മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ചവര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശം ലഭിക്കുവാന്‍ ഹെല്‍പ്പ് ഡസ്‌ക് സഹായിക്കുമെന്ന് സേവന ദാതാക്കള്‍ ചൂണ്ടിക്കാട്ടി.

ഗാര്‍ഹിക മേഖലയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന ബയോഗ്യാസ് സംവിധാനം വ്യാപകമാക്കുന്നതിനൊപ്പം എല്ലാ കെട്ടിടങ്ങള്‍ക്കും മാലിന്യ സംസ്‌കരണ സംവിധാനം നിര്‍ബന്ധമാക്കുകയും വേണം. കൂടാതെ ഗുണഭോക്താക്കള്‍ക്ക് ആവശ്യാനുസരണം പ്ലാന്‍ തിരഞ്ഞെടുക്കാന്‍ അവകാശം നല്‍കണം. മാലിന്യ സംസ്‌കരണ രംഗത്ത് നൂതന സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ഹരിത കേരളം മിഷന്‍ മുന്‍കൈ എടുക്കണമെന്നും സേവനദാതാക്കള്‍ ആവശ്യപ്പെട്ടു.

മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് സേവനദാതാക്കള്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന തുക വളരെ കുറവാണെന്നും ഇത് ഗുണനിലവാരത്തെ ബാധിക്കുമെന്നും സേവനദാതാക്കള്‍ അഭിപ്രായപ്പെട്ടു. സേവനദാതാക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കണമെന്ന നിര്‍ദേശവും ഉയര്‍ന്നു.

വിവിധ സേവനദാതാക്കള്‍ക്കു പുറമെ ഹരിതകേരളം മിഷന്‍ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ്, പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, സോളിഡ് വേസ്റ്റ് എക്‌സ്‌പേര്‍ട്ട് ജയകുമാര്‍, ശുചിത്വ മിഷന്‍ ടെക്്നിക്കല്‍ കണ്‍സല്‍ട്ടന്റ് രഞ്ജു പിള്ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...