വാര്‍ത്തകള്‍

04
Jan

ഹരിതകേരളം മിഷൻ ആശയങ്ങളുമായി ‘ഹരിതായനം’ യാത്ര തുടങ്ങി

ഹരിതായനം യാത്ര തുടങ്ങി

* ഓരോ ജില്ലയിലും നാലു ദിവസത്തെ പര്യടനം
* പ്രധാന കേന്ദ്രങ്ങളിൽ വീഡിയോ പ്രദർശനം

49769277_1983108538402855_6527582328292638720_nഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ആശയങ്ങളും ബോധവൽക്കരണ സന്ദേശങ്ങളും ഉൾപ്പെടുത്തി സജ്ജമാക്കിയ ‘ഹരിതായനം’ പ്രചരണ വാഹനം യാത്ര ആരംഭിച്ചു. നവകേരളം കർമ്മപദ്ധതി ചീഫ് കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു.

ഇരു വശത്തും ഡിജിറ്റൽ സ്‌ക്രീൻ ഘടിപ്പിച്ച വാഹനം പ്രധാന കേന്ദ്രങ്ങളിൽ പര്യടനം നടത്തും. ഹരിതകേരളം മിഷനെക്കുറിച്ചും ശുചിത്വ മാലിന്യ സംസ്‌കരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആവിഷ്‌കരിച്ച പദ്ധതികളെക്കുറിച്ചും 49596131_1983100961736946_1457554429581459456_nപുഴ പുനരുജ്ജീവന പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിഡിയോകളും ബോധവൽക്കരണ സന്ദേശങ്ങളും ഹരിതായനത്തിൽ പ്രദർശിപ്പിക്കും. ഓരോ ജില്ലയിലും നാലു ദിവസം വീതമാണ് പ്രദർശനം.

ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ സീമ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില, ജനപ്രതിനിധികൾ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡി. ഹുമയൂൺ തുടങ്ങിയവർ പങ്കെടുത്തു.

49948698_1983101078403601_3222179650524413952_n

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...