വാര്‍ത്തകള്‍

06
Jun

ഹരിതകേരളം മിഷന്റെ ‘ഹരിതോത്സവം’ പദ്ധതി വിദ്യാലയങ്ങളിൽ തുടക്കമായി

ലോക പരിസ്ഥിതിദിന ഭാഗമായി ഹരിതകേരളം മിഷൻ സംഘടിപ്പിച്ച ‘ഹരിതോത്സവം’ പരിപാടി ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം എസ‌്എംവി മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതോത്സവം 2018ന്റെ സംസ്ഥാന ഉദ‌്ഘാടനം നടന്നത്. 42 ലക്ഷം വിദ്യാർഥികൾക്ക‌് പച്ചക്കറിവിത്തുകൾ വിതരണം ചെയ്യുന്നത‌് ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പച്ചക്കറി ഉൽപ്പാദനത്തിൽ സംസ്ഥാനം വളരെവേഗം സ്വയംപര്യാപ്തത കൈവരിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പച്ചക്കറിക്കായി പൂർണമായും അയൽസംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന സ്ഥിതി ഇന്നില്ല. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ രണ്ടുവർഷമായി നടത്തിയ പ്രവർത്തനങ്ങളിലൂടെ ആളുകൾക്കിടയിൽ അവബോധമുണ്ടാകുകയും പച്ചക്കറി ഉൽപ്പാദനത്തിൽ വൻ പുരോഗതിയുണ്ടാവുകയും ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും പരിസ്ഥിതി സൗഹൃദ കൃഷിമാർഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിന‌് ബോധ്യമുണ്ട‌്. വിദ്യാർഥികളിലൂടെ സംസ്ഥാനമൊട്ടാകെ പച്ചക്കറിവിത്തുകൾ വിതരണം ചെയ്യുമ്പോൾ അടുക്കളപ്പുറങ്ങളിൽ ആരോഗ്യകരമായ പച്ചക്കറി വിളയും. 39 ലക്ഷം വിദ്യാർഥികൾക്ക‌് ഫലവൃക്ഷത്തൈ വിതരണം ചെയ്യുന്നു. തൈകളുടെ സംരക്ഷണം ഓരോ വിദ്യാർഥിയും ഉറപ്പാക്കണം.

നഗരത്തിലും നാട്ടിൻപുറത്തും ഒന്നുപോലെ മാലിന്യം വലിച്ചെറിയാനുള്ള ഇടമായി ജലാശയങ്ങൾ മാറി. ഇത‌് ശിക്ഷാർഹമാണ‌്. ഇതിനെതിരെ ജനംതന്നെ മുന്നോട്ടുവരുന്നുണ്ട‌്. വ്യക്തി, പരിസര ശുചിത്വം പാലിക്കുന്നതിൽ നിർബന്ധബുദ്ധി ഉള്ളവരാകണമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസം, കൃഷി, വനം വകുപ്പുകൾ ഹരിതകേരളം മിഷൻ, സാക്ഷരതാ യജ്ഞം എന്നിവയുമായി ചേർന്നാണ‌് ഹരിതോത്സവം സംഘടിപ്പിക്കുന്നത‌്.

വിത്തുവിതരണത്തിന്റെ ഉദ‌്ഘാടനവും വിദ്യാർഥികൾക്കായി മുഖ്യമന്ത്രി തയ്യാറാക്കിയ കൈപ്പുസ്തകം ‘ജീവിത പാഠം, പാഠത്തിനപ്പുറ’ത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മികച്ച ജൈവവൈവിധ്യ ഉദ്യാനംതീർത്ത പൊതുവിദ്യാലയങ്ങളിൽ ആദ്യ മൂന്ന‌് സ്ഥാനം നേടിയ കണ്ണൂർ കാനാട‌് ഗവ. എൽപിഎസ‌്, ഇടുക്കി അടിമാലി ഗവ. എച്ച‌്എസ്‌, പാലക്കാട‌് മംഗലം ഗാന്ധിസ്മാരക യുപിഎസ‌്, പ്രോത്സാഹന സമ്മാനം നേടിയ തിരുവനന്തപുരം ആനാട‌് ഗവ. എൽപിഎസ‌് എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും വിതരണംചെയ്തു.

വൃക്ഷത്തൈകളുടെ വിതരണോദ‌്ഘാടനം ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് വി കെ മധു നിർവഹിച്ചു.
മന്ത്രി വി എസ‌് സുനിൽകുമാർ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ, കലക്ടർ കെ വാസുകി, എൻട്രൻസ‌് കമീഷണർ പി കെ സുധീർബാബു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സിഇഒ പി കെ ജയശ്രീ എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ സ്വാഗതവും എസ‌്എസ‌്എ സംസ്ഥന പ്രോജക്ട‌് ഡയറക്ടർ ഡോ. എ പി കുട്ടിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.

PRP 512 2018-06-05 PRASANTH (1) PRP 512 2018-06-05 PRASANTH (8) PRP 512 2018-06-05 PRASANTH (2)

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...