വാര്‍ത്തകള്‍

06
Jun

ജില്ലയില്‍ 8 ലക്ഷം വൃക്ഷതൈകള്‍ നടും

ശുദ്ധവായുവിനും ശുദ്ധ ജലത്തിനും വേണ്ടി നെട്ടോട്ടമോടുന്നതില്‍ നിന്നും നാടിനെ രക്ഷിക്കുന്നതിനുളള ഒരു മഹത്തായ ദൗത്യത്തിനാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് കെ. സുരേഷ് കുറുപ്പ് എം.എല്‍.എ പറഞ്ഞു. ഏറ്റുമാനൂര്‍ കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെയും ഹരിത കേരള ദൗത്യത്തിന്റെ 9-ാം ഘട്ടത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി നാശവും മലിനീകരണവും മൂലം മനുഷ്യന്റെയും ജീവജാലങ്ങളുടേയും ആവാസ വ്യവസ്ഥയ്ക്കു തന്നെ ഭീഷണി ഉയര്‍ത്തുന്ന ഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും പുതിയതലമുറ പരിസ്ഥിതി സംരക്ഷണത്തിന്റെ ദൗത്യം ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നെങ്കില്‍ മാത്രമേ കാലാവസ്ഥ വ്യതിയാനം പോലുളള അതി സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കുളള വൃക്ഷത്തൈ വിതരണവും ചടങ്ങില്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ വിശിഷ്ട അതിഥികളുടെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു. ജില്ലയില്‍ ഹരിത കേരളം ദൗത്യത്തിന്റെ 9-ാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയില്‍ ആകെ 8 ലക്ഷം വൃക്ഷതൈകള്‍ നടുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പറഞ്ഞു. നെല്ലി, മാതളം, സീതപ്പഴം, പേര, പ്ലാവ്, അഗസ്ത്യ ചീര, ഉങ്ങ്, റംമ്പൂട്ടാന്‍, തേക്ക് തുടങ്ങി നൂറോളം ഇനങ്ങളില്‍പ്പെട്ട വൃക്ഷതൈകള്‍ പൊതുജനങ്ങള്‍ക്കും വിവിധ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യുന്നതിന് ജില്ലയില്‍ തയ്യാറായിട്ടുളളതായി അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിള്‍, ഡി.എഫ്.ഒ എം.എസ് ജയരാമന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാത്യു ദേവസ്യ, എ.ഡി.എം കെ. രാജന്‍, സംസ്ഥാന വന്യജീവി ബോര്‍ഡ് അംഗം കെ. ബിനു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍, സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് ബേബി ഷാജന്‍ എന്നിവര്‍

 

 

 

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...