വാര്‍ത്തകള്‍

18
May

ഹരിതോത്സവം ഏകദിന ശില്പശാല

ഹരിതോത്സവം – പൊതുവിദ്യാലയങ്ങൾ ഹരിതവിദ്യാലയങ്ങളാക്കി മാറ്റുവാൻ ഹരിതകേരളം മിഷൻ വിഭാവനം ചെയ്യുന്ന പദ്ധതി

ശുചിത്വം, ജലസംരക്ഷണം, കൃഷി വികസനം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും സംഘടനകളും മറ്റു സ്ഥാപനങ്ങളും വ്യക്തികളും ഹരിതകേരളം ലക്ഷ്യമിട്ടുകൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ഹരിതകേരള സൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്ക് വളരെ പ്രധാനമാണല്ലോ. ആയതിനാല്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ ഹരിതവിദ്യാലയങ്ങളാക്കി മാറ്റുന്നതിനു വേണ്ടി ഒരു അധ്യയന വര്‍ഷം നീണ്ടു നില്‍ക്കുന്ന ‘ഹരിതോത്സവം’ വിഭാവനം ചെയ്യുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷനും മാതൃഭൂമി സീഡ് സംരഭവും ചേര്‍ന്നുകൊണ്ട് ഹരിതോത്സവം സംഘടിപ്പിക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും, കൈപുസ്തകം തയ്യാറാക്കല്‍ ഉള്‍പ്പെടെയുള്ള ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും 2017 മെയ് 18 വ്യാഴം രാവിലെ 10 മണിക്ക് പട്ടം, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, സമൃദ്ധി ഹാളില്‍ വച്ച് ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുകയാണ്. വകുപ്പു മേധാവികളും വിവിധ മേഖലയിലെ വിദഗ്ധരും, ശില്‍പ്പശാലയിൽ പങ്കെടുക്കും.

സ്വാഗതം : Ajaykumar Varma, സാങ്കേതിക ഉപദേഷ്ടാവ്, ഹരിതകേരളം മിഷന്‍
അദ്ധ്യക്ഷ : Dr T N Seema, വൈസ് ചെയര്‍പേഴ്‌സണ്‍, ഹരിതകേരളം മിഷന്‍
ഉദ്ഘാടനം: Prof.C.Raveendranath, ബഹു. വിദ്യാഭ്യാസ മന്ത്രി

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...