വാര്‍ത്തകള്‍

02
May

മഴക്കൊയ്ത്ത് -കാട്ടാക്കട മണ്ഡലത്തില്‍ 25,000 മഴക്കുഴികള്‍

മഴക്കൊയ്ത്തിനായി കാട്ടാക്കട നിയോജകമണ്ഡലത്തില്‍ ജനകീയസംരംഭത്തിന് തുടക്കമായി. റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ‘ഭാരവാഹികള്‍, ലൈബ്രറി കൌണ്‍സിലിന്റെയും യുവജന ക്ളബ്ബുകളുടെയും ‘ഭാരവാഹികള്‍, യുവജന രാഷ്ട്രീയ സംഘടനകളുടെ ‘ഭാരവാഹികള്‍, സ്കൂള്‍ പിടിഎ ‘ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗതീരുമാനപ്രകാരം സന്നദ്ധപ്രവര്‍ത്തനത്തിലൂടെ കാട്ടാക്കട നിയോജകമണ്ഡലത്തില്‍ കാല്‍ലക്ഷം മഴക്കുഴികള്‍ നിര്‍മിക്കാനാണ് ലക്ഷ്യം. സ്കൂളുകളിലെ എന്‍എസ്എസ്, ശാസ്ത്രസാഹിത്യ പരിഷത്ത് കമ്മിറ്റികള്‍, നെഹ്റു യുവകേന്ദ്ര, മലയിന്‍കീഴ് നീര്‍ത്തട സംരക്ഷണ കമ്മിറ്റികള്‍, യുവജന ക്ളബ്ബുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നീ സംഘടനകള്‍ തങ്ങള്‍ തയ്യാറാക്കുന്ന മഴക്കുഴികളുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പറമ്പുകളിലും വീട്പരിസരങ്ങളിലും പൊതു ഇടങ്ങളിലും സര്‍ക്കാര്‍സ്ഥാപനങ്ങളുടെ പരിസരങ്ങളിലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രവൃത്തി മെയ് 1 മുതല്‍ 20 വരെ നീളുന്ന തുടര്‍ പ്രവര്‍ത്തനത്തിലൂടെ നടപ്പാക്കാനാണ് ലക്ഷ്യം. യോഗം ഐ ബി സതീഷ് എംഎല്‍എ ഉദ്ഘാടനംചെയ്തു. നേമം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍ അനിത, ലാന്‍ഡ് യൂസ് കമീഷണര്‍ എ നിസാമുദീന്‍, ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധാനംചെയ്ത് ഹരിലാല്‍, പൂഴനാട് ഗോപന്‍ എന്നിവര്‍ സംസാരിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...