ഹരിതകേരളം എക്സ്പ്രസ് പ്രയാണത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന് പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ഥം ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ജില്ലയില്‍ സംഘടിപ്പിക്കുന്ന ഹരിത എക്സ്പ്രസിന്റെ ദ്വിദിന മൊബൈല്‍ എക്സിബിഷന് പര്യടനം തുടങ്ങി.
കാഞ്ചിയാറില്‍ ജോയ്സ് ജോര്‍ജ് എംപി ഫ്ളാഗ് ഓഫ് ചെയ്തു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ് അധ്യക്ഷനായി. പച്ചക്കറി വിത്തുകളുടെ വിതരണം കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ ബിന്ദു മധുകുമാര്‍, വി ആര് ശശി, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ പി സന്തോഷ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ കമലമ്മ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
കോഴിക്കോട് ആകാശവാണി സോംഗ് ആന്റ് ഡ്രാമ ഡിവിഷനിലെ മനോരഞ്ജന്‍ ആര്‍ട്സിലെ കലാകാരന്മാര് ഹരിതകേരള ഗീതങ്ങള്‍ ആലപിച്ചു. കാഞ്ചിയാര്‍, ഉപ്പുതറ, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി, ഏലപ്പാറ പഞ്ചായത്തുകളില്‍ വാഹനം പര്യടനം നടത്തി.