വാര്‍ത്തകള്‍

02
Mar

ഹരിതകേരളം മിഷന്‍ പുനര്‍ജനി : പരമ്പരാഗത ജലസ്രോതസ്സുകള്‍ക്ക് പുതുജീവന്‍;കൃഷിയിടങ്ങളില്‍ വീണ്ടും തവലകിണറുകള്‍

കൃഷിയിടങ്ങളിലെ പരമ്പരാഗത ജലസ്രോതസ്സുകളായിരുന്ന തവലകിണറുകള്‍ക്ക് ‘ ഹരിതകേരളം’ മിഷനില്‍ പുനര്‍ജനി. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ തമിഴ്‌നാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ കര്‍ഷകരാണ് മുന്‍കാലങ്ങളില്‍ തവലകിണറുകളെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ചിറ്റൂര്‍ പുഴയില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നും കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ അവഗണിക്കപ്പെട്ട തവലകിണറുകളാണ് വീണ്ടും നവീകരിച്ച് കൃഷിയാവശ്യത്തിന് ഉപയോഗിക്കാന്‍ സജ്ജമാക്കുന്നത്.
കാര്‍ഷികാവശ്യത്തിനായി ഉപയോഗിക്കുന്ന ഏഴ് മീറ്റര്‍ നീളവും വീതിയും എട്ട് മീറ്റര്‍ ആഴവുമുള്ള കിണറുപോലെയുള്ള കുഴികളാണ് തവലകിണറുകള്‍. ഒരേക്കറിന് താഴെ ഭൂമിയുള്ള കര്‍ഷകരാണ് സാധാരണ തവലകിണറുകള്‍ ഉപയോഗിച്ചിരുന്നത്. സാധാരണ കിണറിന്റെ വ്യാസമുണ്ടാവുമെങ്കിലും ആഴമുണ്ടാവില്ല. അരികുകള്‍ കെട്ടിയിട്ടുണ്ടാവില്ല. കിണറില്‍ ഇറങ്ങി വെള്ളം കോരിയെടുക്കാന്‍ സാധിക്കുന്ന വിധം പടവുകളുണ്ടാവും. കരിമ്പ്, കടല, ചോളം തുടങ്ങിയ ചെറുധാന്യങ്ങള്‍ കൃഷിചെയ്യുന്നതിന് ആവശ്യമായ വെള്ളം ഇതില്‍ നിന്നും ലഭിക്കും. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് നിലവില്‍ പുതിയ തവലകുളങ്ങള്‍ നിര്‍മിക്കുന്നത്. ചിറ്റൂര്‍ ബ്ലോക്കില്‍ നിന്നാണ് തവലകുളങ്ങളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി ഏറ്റവും കൂടുതല്‍ പദ്ധതി നിര്‍ദേശം ലഭിച്ചിട്ടുള്ളതെന്ന് തൊഴിലുറപ്പ് ജോയിന്റ് കോഡിനേറ്റര്‍ കെ.എസ്. അബ്ദുള്‍ സലീം അറിയിച്ചു. ദാരിദ്യ രേഖയ്ക്ക് താഴെയുള്ളവര്‍, പട്ടിക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പുതുതായി ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഹരിതകേരളം പദ്ധതി കൂടാതെ പ്രൈം മിനിസ്റ്റേസ് കൃഷി സിഞ്ചായ് യോജന (പിഎംകെഎസ്‌വൈ) യുടെ ഭാഗമായും തവലകിണറുകള്‍ നിര്‍മിക്കുന്നുണ്ട്. ജലക്രാന്തി അഭിയാന്‍ നടപ്പാക്കുന്നതിന് തിരഞ്ഞെടുത്ത വടകരപ്പതി , എരുത്തേമ്പതി പഞ്ചായത്തുകളിലും ഇത്തരം കിണറുകളെ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.
മഴക്കാലത്ത് ചിറ്റൂര്‍ പുഴ ജലസമൃദ്ധമാവുമ്പോള്‍ തവലകിണറുകള്‍ കൂടാതെ ഏരി,പൊട്ട, ചിറ തുടങ്ങിയ പരമ്പരാഗത ജലസ്രോതസുകളിലേയ്ക്ക് വെള്ളം എത്തിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇത്തരം ചെറുകിട ജലസേചന സംവിധാനങ്ങള്‍ ജലസമൃദ്ധമാക്കി കിഴക്കന്‍ മേഖലയിലെ വരള്‍ച്ചയ്ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...