വാര്‍ത്തകള്‍

02
Mar

ഹരിതകേരളം പദ്ധതി: പച്ചക്കറികൃഷിയുടെ ആദ്യ വിളവെടുപ്പ് ഞള്ളമറ്റത്ത്

kaniകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഹരിതകേരളം പദ്ധതിയിൽ ആദ്യ വിളവെടുപ്പ് ഞള്ളമറ്റം 18ആം വാർഡിൽ നടന്നു. എല്ലാ പ്രദേശങ്ങളിലും ഫലവൃക്ഷങ്ങളും പച്ചക്കറിതോട്ടങ്ങളും നിർമിച്ച് പച്ചപ്പ് നിലനിർത്തുക എന്ന കേരളസർക്കാരിന്റെ പദ്ധതിയായിരുന്നു ഹരിത കേരളം.

ഞള്ളമറ്റത്തുള്ള ഗ്രാമസേവകന്റെ ഓഫീസ് പരിസരത്തായിരുന്നു 18ആം വാർഡിലെ പച്ചക്കറികൃഷി. വാർഡ് മെംബർ റിജോ വാളാന്തറയുടെ നേതൃത്വത്തിൽ മൂന്ന് മാസങ്ങളായി പച്ചക്കറി കൃഷി ആരംഭിച്ചിട്ട്. എകെജെഎം സ്കൂളിലെ എൻഎസ്എസ് യൂണിറ്റും തൊഴിലുറപ്പ് തൊഴിലാളികളും സഹകരിച്ചായിരുന്നു കൃഷി ചെയ്തത്. പച്ചക്കറിതോട്ടത്തിൽ കാബേജ്, പച്ചമുളക്, വഴുതന, വെണ്ടക്ക, പയർ, പാവയ്ക്ക എന്നിവയായിരുന്നു കൃഷി ചെയ്തത്. വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, എകെജെഎം സ്കൂൾ പ്രിൻസിപ്പൽ സാൽവിൻ അഗസ്റ്റിൻ എസ്ജെ എന്നിവർ ചേർന്ന് നിർവഹിച്ചു. റിജോ വാളാന്തറ, മെംബർമാരായ സുബിൻ സലീം, റെജി ഒ.വി., എൻഎസ്എസ് കോഓർഡിനേറ്റർ ജോജോ ജോസഫ്, ബിനു മാത്യു, സിഡിഎസ് മെംമ്പർ ജിൻസി സാബു, ദിലീപ് ആന്റണി എന്നിവർ പ്രസംഗിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...