വാര്‍ത്തകള്‍

20
Feb

ഹരിതകേരളം ജനമുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ചയായി ഫോട്ടോപ്രദര്‍ശനം

മണ്ണും ജലവും മാലിന്യമുക്തമാക്കാനുള്ള ജനകീയ മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ചകളൊരുക്കി കണ്ണൂര്‍ പുഷ്‌പോത്സവത്തില്‍ ഫോട്ടോപ്രദര്‍ശനം. മണ്ണും ജലവും അമൂല്യമാണെന്നും അന്യമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിക്കണമെന്നും ആഹ്വാനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച രിതകേരളം മിഷന്റെ ഭാഗമായാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഫോട്ടോ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.

ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന ജലസംരക്ഷണ-മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതോടൊപ്പം സന്ദര്‍ശകരില്‍ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക കൂടിയാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഫഌവര്‍ ഷോയുടെ അവസാന ദിവസമായ ഫെബ്രുവരി 20 വരെ ഫോട്ടോ പ്രദര്‍ശനം തുടരും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...