വാര്‍ത്തകള്‍

20
Feb

മാലിന്യ മുക്ത കേരളം : വീടുകളില്‍ കമ്പോസ്റ്റ് സ്ഥാപിക്കുക ആദ്യ ചുവട് – കെ വാസുകി

വീടുകളില്‍ കമ്പോസ്റ്റ് സംവിധാനമുണ്ടാക്കുകയാണ് കേരളത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനുള്ള ആദ്യപടിയെന്ന് സംസ്ഥാന ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കെ വാസുകി അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വീടുകളില്‍ കമ്പോസ്റ്റ് സ്ഥാപിച്ചാല്‍ ജൈവമാലിന്യത്തിന്റെ നല്ലൊരു ഭാഗവും സംസ്‌കരിക്കാനാകും. അജൈവ മാലിന്യങ്ങളില്‍ 90-95 ശതമാനവും പുന:ചംക്രമണം വഴി പുനരുപയോഗിക്കാവുന്നതാണ്. ഇതിന് മാലിന്യങ്ങള്‍ തരംതിരിക്കുക പ്രധാനമാണ്. ഉണങ്ങിയതും ശുദ്ധവുമായ പ്ലാസ്റ്റിക്കുകള്‍ റീ സൈക്ലിംഗ് നടത്തുന്ന സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം എന്ന മുദ്രാവാക്യവുമായി ആഗസ്ത് 13 ന് മാലിന്യ സംസ്‌കരണത്തിനായുള്ള വലിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് തുടക്കം കുറിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടി ശുചിത്വ മിഷന്‍ തയ്യാറാക്കുന്ന സമീപന രേഖയും പ്രവര്‍ത്തന പദ്ധതിയും അന്ന് പ്രകാശനം ചെയ്യും.

സ്വാതന്ത്ര്യ സമരത്തിനെന്ന പോലെയുള്ള ബൃഹത്തായ ജനകീയ പ്രസ്ഥാനം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി വളര്‍ന്നു വരണം. ഓരോ വ്യക്തിയുടേയും ശീലങ്ങളും സമീപനങ്ങളും മാറേണ്ടതുണ്ട്. അത് ഒരു ദിവസം കൊണ്ട് സാധ്യമാകില്ല. ഏറെ ശ്രമകരമായ ഈ മാറ്റം പതുക്കെ മാത്രമേ യാഥാര്‍ത്ഥ്യമാകൂ. അതിനായി സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും മാത്രമല്ല സന്നദ്ധ സംഘടനകളും ജനങ്ങളും മാധ്യമങ്ങളുമെല്ലാം ഒന്നിച്ച് നീങ്ങേണ്ടത് അനിവാര്യമാണ്. കണ്ണൂര്‍ ജില്ലയിലെ 11 പഞ്ചായത്തുകളില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നത് മാതൃകയാണെന്നും ഡോ. കെ വാസുകി അഭിപ്രായപ്പെട്ടു.

അസി കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി സുദേശന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുവേണ്ടി സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുക്കാനാണ് ശുചിത്വമിഷന്‍ എകിസ്‌ക്യുട്ടീവ് ഡയറക്ടര്‍ കണ്ണൂരില്‍ എത്തിയത്

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...