വാര്‍ത്തകള്‍

20
Feb

മരങ്ങാട് തെക്കുംപാടത്ത് ഉത്സവപ്രതീതിയില്‍ വിത്തുവിതച്ചു

ഇരുപത് വര്‍ഷമായി തരിശുകിടന്ന മരങ്ങാട് തെക്കുംപാടത്ത് ഉത്സവപ്രതീതിയില്‍ വിത്തുവിതച്ചു. വാകത്താനം പഞ്ചായത്ത് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടന്ന കൃഷിഉത്സവത്തില്‍ മൂന്നേക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തുന്നത്. നാടന്‍പാട്ടും കൊയ്ത്ത്പാട്ടും വാദ്യമേളങ്ങളുമായി നടന്ന ഉദ്ഘാടനച്ചടങ്ങില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു.

‘കുട്ടനാട്ടില്‍ പദംകൊയ്ത്തിനു പോകാന്‍ വട്ടംകൂട്ടുന്നവര്‍ പട്ടിണിക്കാര്‍,
അച്ഛനളിയന്‍ ഇണങ്ങരും കൂട്ടരും മച്ചുനന്മാരുമങ്ങ് ഒത്തുകൂടി…
വാകത്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ മത്തായി ഈണത്തില്‍ പാടിയപ്പോള്‍ കേള്‍വിക്കാര്‍ ഒപ്പം കൂടി. മണ്ണിന്റെ ഗീതം പഴമയുടെ കൃഷി ഓര്‍മ്മകള്‍ കര്‍ഷക തൊഴിലാളികളില്‍ സൃഷ്ടിച്ചു. സിപിഐ എം ജില്ല സെക്രട്ടറി വി എന്‍ വാസവനാണ് വിത്ത്നട്ട് കൃഷി ഉദ്ഘാടനംചെയ്തത്. കേരളം പച്ചക്കറിരംഗത്ത് നടത്തിയ വിപ്ളവകരമായ നേട്ടം, വിഷത്തില്‍നിന്ന് പച്ചക്കറിയെ മോചിപ്പിക്കാനുള്ള ശ്രമം നടത്താന്‍ തമിഴ്നാടിനെപോലും പ്രേരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് ബേബി മോള്‍ എം വര്‍ക്കി അധ്യക്ഷയായി. പഞ്ചായത്ത്അംഗം ഗോപിദാസ് സ്വാഗതം പറഞ്ഞു. കര്‍ഷകസംഘം ജില്ല സെക്രട്ടറി കെ എം രാധാകൃഷ്ണന്‍, കെഎസ്എഫ്ഇ ഡയറക്ടര്‍ അഡ്വ. റെജി സഖറിയ, ജില്ല സഹകരണ ആശുപത്രി ഡയറക്ടര്‍ ഇ എസ് സാബു, സിപിഐ എം എരിയ കമ്മിറ്റി അംഗം എ ജെ ജോണ്‍, ലോക്കല്‍ സെക്രട്ടറി സാബു മരങ്ങാട്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബിജു പീതാംബരന്‍, ജോര്‍ജ്കുട്ടി, കരപ്പാറ പഞ്ചായത്ത് അംഗങ്ങളായ പ്രകാശ്ചന്ദ്രന്‍, അനില്‍ ജേക്കബ്, സിനി മാത്യു, ലിസിയമ്മ, വിനോദ്, സൈമണ്‍ കൃഷി ഓഫീസര്‍ ടി ബിന്ദു, വിഇഒ തോമസ് തോമസ,് വി കെ രവീന്ദ്രന്‍, ഇ കെ മോഹനന്‍, എം സി സുകുമാരന്‍, മനു രാജ് എന്നിവര്‍ സംസാരിച്ചു. വെള്ളരി, വെണ്ട, കുറ്റിപ്പയര്‍, ചീര എന്നിവയാണ് കൃഷിയിറക്കുന്നത്. തൊഴിലുറപ്പ് പ്രവര്‍ത്തകരും പരിശ്രമ സംഘം അയല്‍കൂട്ടം പ്രവര്‍ത്തകരും കൃഷിക്ക് നേതൃത്വംനല്‍കും

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...