വാര്‍ത്തകള്‍

20
Feb

ആറന്മുളയില്‍ കൊയ്ത്തുത്സവം: ക്രമീകരണങ്ങള്‍ വിലയിരുത്തി

ഹരിതകേരളം മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി നെല്‍കൃഷി പുനരുജ്ജീവനത്തിന്‍ കീഴില്‍ കൃഷിയിറക്കിയ ആറന്മുള പാടശേരങ്ങളിലെ കൊയ്ത്ത് ഉത്സവം 20ന് നടത്തുന്നതിന് കലക്ടര്‍ ആര്‍ ഗിരിജയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന കൃഷി പുനരുജ്ജീവനവുമായി ബന്ധപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ഒക്ടോബര്‍ 29ന് മുഖ്യമന്ത്രിയാണ് ആറന്മുള പാടശേരങ്ങളിലെ നെല്‍കൃഷി പുനരുജ്ജീവന പദ്ധതി വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തത്.

മല്ലപ്പുഴശേരി പഞ്ചായത്തിലെ പുന്നയ്ക്കാട് പാടശേഖരത്തില്‍പ്പെട്ട 25 ഏക്കറിലെയും ആറന്മുള പുഞ്ചയിലെ ഒന്നര ഏക്കറിലെയും നെല്‍കൃഷിയാണ് കൊയ്ത്തിന് പാകമായിട്ടുള്ളത്. 120 ദിവസം പാകമാകുന്നതിനെടുക്കുന്ന ഉമ നെല്‍വിത്താണ് ഇവിടെ കൃഷി ചെയ്തിരുന്നത്. ആറന്മുള പുഞ്ച, തെച്ചിക്കാവ്, പൂമ്പൊടി, പന്നിവേലിമൂല, നീര്‍വിളാകം പാടശേഖരങ്ങളില്‍പ്പെട്ട 225 ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിയും വരും ദിവസങ്ങളില്‍ വിളവെടുപ്പിന് പാകമാവും.

കൊയ്ത്ത് ഉത്സവം കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ മാത്യു ടി തോമസ്, ജി സുധാകരന്‍, കവയത്രിസുഗതകുമാരി, എംപിമാര്‍, എംഎല്‍എമാര്‍, സാമൂഹ്യ സാംസ്കാരിക നായകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൊയ്ത്ത് ഉത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ കൃഷി വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ഷൈല ജോസഫ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജി ജയപ്രകാശ്, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ബിനു ബേബി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സുധീഷ് വി ജോണ്‍, ജോര്‍ജ് ബേബി, നെല്‍കൃഷി പുനരുജ്ജീവന പദ്ധതി സ്പെഷ്യല്‍ ഓഫീസര്‍ ജെ സജീവ്, കൃഷി ഓഫീസര്‍ രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...