വാര്‍ത്തകള്‍

21
Jan

ഹരിത എക്സ്‌പ്രസ് തിരുവനന്തപുരത്തെത്തി

നല്ല വായുവും നല്ല വെള്ളവും നല്ല മണ്ണും നല്ല അന്നവും ജന്മാവകാശമാണെന്ന് വര്‍ത്തമാനകാലത്തെ ഓര്‍മിപ്പിച്ച് ഹരിതഎക്സ്പ്രസ് ജില്ലയില്‍ പര്യടനം ആരംഭിച്ചു. പട്ടം ഗവ മോഡല്‍ ഗോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാപര്യടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഫ്ളാഗ് ഓഫ് ചെയ്തു. ഹരിതകേരളം മിഷന്റെ ഭാഗമായി tvmസംസ്ഥാന ജില്ലാതലത്തില്‍ നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും മുഖ്യമന്ത്രിയുടെയും സിനിമാ സാംസ്കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖരുടെയും സംഭാഷണ ശകലങ്ങളുമടങ്ങിയ വീഡിയോകളുമാണ് ഹരിത എക്സ്പ്രസില്‍ പ്രദര്‍ശിപ്പിക്കുന്നത്. കടമ്പനാട് ജയചന്ദ്രനും സംഘവുംഅവതരിപ്പിക്കുന്ന കലാജാഥയുംഒപ്പമുണ്ട്.

ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി, വിവരപൊതുജനസമ്പര്‍ക്ക ഡയറക്ടര്‍ ഡോ. കെ അമ്പാടി, ഡെപ്യൂട്ടിഡയറക്ടര്‍ സുനില്‍കുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ എല്‍ രത്നകുമാര്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുനില്‍ ഹസന്‍, ഹരിതകേരളം എക്സ്പ്രസ് കലാജാഥാ കോ-ഓര്‍ഡിനേറ്റര്‍ സി എഫ് ദിലീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബാലരാമപുരം ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. അതിയന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ കെ ആന്‍സലന്‍ എംഎല്‍എ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ, വൈസ്പ്രസിഡന്റ് പ്രഫുലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പാറശാല ബ്ളോക്ക് മിനി സവില്‍സ്റ്റേഷന്‍ അങ്കണത്തില്‍നടന്ന സ്വീകരണം സി കെ ഹരീന്ദ്രന്‍ എംഎല്‍എ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ സലൂജ, വൈസ് പ്രസിഡന്റ് എസ് ആര്യദേവന്‍, പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ,് കാരോട് പഞ്ചായത്ത്പ്രസിഡന്റ് ബി അനിത, പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത ശശിധരന്‍, തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് എല്‍ ക്രിസ്തുദാസ് തുടങ്ങിയവര്‍ സംസാരിച്ചു. പെരുങ്കടവിള ജങ്ഷനില്‍ സി കെ ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സുജാതകുമാരി, വൈസ് പ്രസിഡന്റ് കെ കെ സജയകുമാര്‍, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ ആര്‍ സുനിത തുടങ്ങിയവര്‍ സംബന്ധിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...