വാര്‍ത്തകള്‍

18
Jan

അഭിമാനിക്കാം എന്റെ നാട് പുന്നയൂർക്കുളം- പുതുമയോടെ പഴമയിലേക്കുള്ള ഒരു തിരിച്ചുപോക്ക്

“അഭിമാനിക്കാം എന്റെ നാട് പുന്നയൂർക്കുളം ”
പുതുമയോടെ പഴമയിലേക്കുള്ള ഒരു തിരിച്ചുപോക്ക്
……..ഹരിത കേരളം . . . 
തരിശ് രഹിത പഞ്ചായത്ത് എന്ന മുന്നേറ്റം ലക്ഷ്യത്തിലെത്തുമ്പോൾ വളരെ സന്തോഷം സഹകരിച്ച ഏവർക്കും നന്ദി …. 
അടുത്ത ലക്ഷ്യം ….ജൈവഗ്രാമം. പദ്ധതിക്ക് ഇന്ന് തുടക്കമിടുകയും ചെയ്തിരിക്കുന്നു (തുടക്കത്തില്‍ എല്ലാവീട്ടിലും വേപ്പ്, ചീനമുളക്, മാതളം, മുള്ളാത്ത എന്നിവ എത്തിക്കുകയാണ്)

കൃഷി മന്ത്രി പ്രിയപ്പെട്ട സുനിൽ കുമാര്‍ അസുഖമായി ആശുപത്രിയില്‍ ആണ്.  മന്ത്രിയുടെ അഭാവം തെല്ലൊന്നു ആശങ്കപ്പെട്ടുവെങ്കിലും നടീൽ ഉത്സവം നാടേറ്റെടുത്തു. MLA KV അബ്ദുള്‍ ഖാദർ ഉത്ഘാടനം നിർവഹിച്ചു. 
മന്ത്രിയുടെ എല്ലാവിധ ആശംസകളും പരിപാടിയില്‍ അറിയിക്കാന്‍ മന്ത്രി വിളിച്ചു പറഞ്ഞിരുന്നു എന്ന് MLA പറഞ്ഞു .
….മനസ്സു നന്നാവട്ടെ മതമേതെങ്കിലും ആവട്ടെ………
….എന്നു തുടങ്ങുന്ന സ്വാഗതഗാനം കുടുംബശ്രീ പ്രവര്‍ത്തകര്‍ പാടിയാണ് തുടങ്ങിയത് പിന്നീട് നാടന്‍ പാട്ടും തിരുവാതിര കളിയും ഉണ്ടായി.

മികച്ച കർഷകരെ ആദരിച്ചു നമ്മുടെ കർഷകർ ഉണ്ടാക്കിയ പഴം പച്ചക്കറി പ്രദർശനവും ഉണ്ടായി കൃഷിയെ അടുത്തറിയാൻ വിവിധ സ്കൂള്‍ കൃഷിക്ലബ് അംഗങ്ങളായ കുട്ടികളും എത്തിയിരുന്നു.

വന്നവർക്കെല്ലാം നാടന്‍ തേൻവെള്ളവും പഴവും അവലും ശർക്കരയും നെയ്യും ചേര്‍ത്ത കോഴിക്കട്ടയും ചായയും ആണ് നൽകിയത് പരിപാടികൾ ഗ്രീന്‍ പ്രോടൊക്കാൾ പാലിച്ചാണ് നടന്നത് കക്ഷിരാഷ്ട്രിയം മറന്ന് ഈ പരിപാടി വിജയമാക്കാൻ രംഗത്തിറങ്ങിയ(പ്രത്യേകം സ്വന്തം ചമ്മനൂരിലെ നിവാസികൾ) 
 ഏവർക്കും നന്ദി……..

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...