വാര്‍ത്തകള്‍

06
Jan

ഹരിതകേരള മിഷനു പിന്തുണയുമായി ഗ്രീൻ പ്ലാനറ്റ് പദ്ധതി

tisaഇലകൊഴിഞ്ഞ മരച്ചില്ലകളില്‍ ധനമന്ത്രിയുടെ മാന്ത്രികതയില്‍ വിരിഞ്ഞത് സമൃദ്ധമായ തളിരിലകളോടെ ഒരു തണല്‍മരം. ഉണങ്ങിയ മരച്ചില്ലകളുടെ ഛായാചിത്രം മന്ത്രി അന്തരീക്ഷത്തിലേയ്ക്കുയര്‍ത്തവേ ക്ഷണംനേരം കൊണ്ട് ചില്ലകളില്‍ ഇലകള്‍ തിളിര്‍ത്ത് അതൊരു വലിയ തണല്‍മരമായി മാറുകയായിരുന്നു. മാലിന്യ സംസ്‌കരണവും ജലസംരക്ഷണവും കൃഷിയും പൊതു സംസ്‌കാരത്തിന്റെ ഭാഗമായി വളര്‍ത്തിയെടുക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിത കേരള മിഷന്‍ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാജിക് പ്ലാനറ്റില്‍ തുടക്കം കുറിച്ച ഗ്രീന്‍ പ്ലാനറ്റ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി പ്രതീകാത്മകമായ ഹരിതവിസ്മയ ഇന്ദ്രജാലം അവതരിപ്പിച്ചത്.

ധനകാര്യത്തില്‍ മാജിക് കാണിക്കുന്ന മന്ത്രി പ്രകൃതിക്കായി ഒരുക്കിയ ഇന്ദ്രജാലം കാണികള്‍ക്ക് ആവേശം പകര്‍ന്നു. ഗ്രീന്‍പ്ലാനറ്റ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിന് മുതിര്‍ന്നവരേക്കാള്‍ കുട്ടികളാണ് ഏറ്റവും അനുയോജ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു. ഇതിനായി സ്‌കൂള്‍ തലങ്ങളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. ക്രിസ്തുമസ് അവധി കഴിയുന്നതോടെ ഇത്തരം പരിപാടികള്‍ സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കുവാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായി ഇന്ദ്രജാലമെന്ന കലയെ കൂടി ഉള്‍പ്പെടുത്തും. സാമൂഹ്യപ്രതിബദ്ധതയാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുതുകാട് കാണിക്കുന്ന താത്പര്യം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്രകൃതിയെ സംരക്ഷിക്കൂ; ഭാവി ശോഭനമാക്കൂ എന്ന് ആലേഖനം ചെയ്തിട്ടുള്ള ഗ്രീന്‍ പ്ലാനറ്റ് പതാക മേയര്‍ വി.കെ.പ്രശാന്ത് മാജിക് അക്കാദമിയുടെ ഹൗസ്‌കീപ്പിംഗ് സൂപ്പര്‍വൈസര്‍ സിമിവിനിലിന് കൈമാറി. വരും ദിനങ്ങളില്‍ മാജിക് പ്ലാനറ്റിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഈ പതാകകള്‍ വിതരണം ചെയ്യും.

പ്രകൃതിയോടിണങ്ങി ജീവിക്കുവാനും മണ്ണും വായുവും വെള്ളവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബഹുജനങ്ങളെ ബോധ്യപ്പെടുത്തുവാനുമായി ഒരു വര്‍ഷം നീളുന്ന വിവിധ കര്‍മ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കൗണ്‍സിലര്‍ എസ്.ബിന്ദു, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല, മാനേജര്‍ ജിന്‍ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. മാജിക് പ്ലാനറ്റിലെ ഇല്യൂഷനിസ്റ്റ് യുവകൃഷ്ണ അവതരിപ്പിച്ച ഹരിതവിസ്മയ ഇന്ദ്രജാലത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. മാന്ത്രികരുടെ സംഘങ്ങള്‍ സ്‌കൂളുകളും കോളെജുകളും സന്ദര്‍ശിച്ച് ബോധവത്കരണം നടത്തല്‍, മാജിക് പ്ലാനറ്റിലെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ഹരിത മിഷന്‍ പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി പ്രത്യേക ജാലവിദ്യകള്‍ അവതരിപ്പിക്കല്‍, ലീഫ് ലെറ്റുകള്‍ വിതരണം ചെയ്യല്‍, ജില്ലകള്‍ തോറും മാലിന്യസംസ്‌കരണം, കൃഷി, ജലസംരക്ഷണം എന്നിവയുടെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന ജാലവിദ്യാ പ്രദര്‍ശനങ്ങള്‍, തണല്‍മരങ്ങള്‍ നടലും സംരക്ഷിക്കലും, സെമിനാര്‍, ഏകദിന ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ മാജിക്കുകള്‍ പരിശീലിപ്പിച്ച് റിസോഴ്‌സ് പേഴ്‌സനായി ചുമതലപ്പെടുത്തി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ നിരവധി പരിപാടികളാണ് ഒരു വര്‍ഷം നീളുന്ന പരിപാടികളില്‍ ഭൂമിയുടെ സംരക്ഷണത്തിനായി മാജിക് പ്ലാനറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുതുകാട് പറഞ്ഞു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...