വാര്‍ത്തകള്‍

06
Jan

വിദ്യാർഥികൾക്കായി ഹരിതകേരളം മത്സരങ്ങൾ

ഹരിതകേരളസന്ദേശം ഉൾക്കൊള്ളുന്ന ഹ്രസ്വചിത്രനിർമ്മാണത്തിന് വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമി മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും യഥാക്രമം 50,000, 25,000, 15,000 രൂപയും സർട്ടിഫിക്കറ്റും സമ്മാനം നൽകും. മികവുള്ള 50 പേർക്ക് മധ്യവേനലവധിക്കാലത്ത് ടി.വി. – ഫിലിം നിർമ്മാണപരിശീലനത്തിനുള്ള ഉന്നത ശിൽപശാലയും സംഘടിപ്പിക്കുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിദ്യാർഥികളുടെ കലാവാസനയും മാധ്യമാഭിരുചിയും സാമൂഹികപ്രതിബദ്ധതയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങൾ നടത്തുന്നത്. മാലിന്യരഹിതസുന്ദരകേരളം, വിഷരഹിതകൃഷി, ജലസംരക്ഷണം എന്നീ ആശയങ്ങൾ ആസ്പദമാക്കി വേണം ഹ്രസ്വചിത്രങ്ങൾ തയ്യാറാക്കാൻ. മൊബൈൽ ഫോണിലെ കാമറ അടക്കം ഉപയോഗിച്ചു ന്യൂസ് ക്ലിപ്പിങ്‌സ് നിർമ്മിക്കാം. പരമാവധി മൂന്നു മിനിട്ട് ദൈർഘ്യമുള്ള ക്ലിപ്പിങ്‌സാണ് തയ്യാറാക്കേണ്ടത്.

പ്രശസ്തകവി പ്രഭാ വർമ്മ രചിച്ച് ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസ് സംഗീതസംവിധാനവും ആലാപനവും നിർവഹിച്ച ഹരിതകേരളഗീതം എന്ന മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടത്തുന്നതിന് മറ്റൊരു മത്സരവും നടത്തും. അനുയോജ്യമായ കലാരൂപങ്ങളിലൂടെയോ പ്രകൃതിദൃശ്യങ്ങളിലൂടെയോ ആവിഷ്‌കാരം നടത്തി വീഡിയോ ക്ലിപ്പിങ് അക്കാദമിക്ക് അയയ്ക്കാം.

കേരള, സിബിഎസ്ഇ, ഐസി.എസ്ഇ എന്നിങ്ങനെ എല്ലാ സിലബസിലുമുള്ള സ്‌കൂൾ വിദ്യാർഥികൾക്കും കോളജ് വിദ്യാർഥികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം. 10 -ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും പ്ലസ് വൺ മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള വിദ്യാർഥികൾക്കും പ്രത്യേകം പ്രത്യേകമായാണു മത്സരം. ഹരിതകേരളഗീതത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന് വ്യക്തി എന്ന നിലയിലും ഗ്രൂപ്പായും പങ്കെടുക്കാം.
.
അക്കാദമിയുടെ ദ്വിഭാഷാ മാസികയായ ‘മീഡിയ’യുടെ 2016 ഒക്‌ടോബർ – നവംബർ ലക്കത്തിൽ ഹരിതകേരളഗീതം പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.keralamediaacademy.org എന്ന വെബ്‌സൈറ്റിൽ ഗാനവും ഓഡിയോ വേർഷനും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേരും പൂർണമായ വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ എൻട്രികൾ വിദ്യാഭ്യാസസ്ഥാപനാധികാരിയുടെ സാക്ഷ്യപത്രം സഹിതം 2017 ജനുവരി 30-നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തിൽ ലഭിക്കണം.

സംസ്ഥാനസർക്കാരിന്‍റെ ഹരിതകേരളം മിഷന്‍റെ ഭാഗമായി ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിശദവിവരത്തിന് അക്കാദമിയുടെ 0484 2422275/2422068 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...