വാര്‍ത്തകള്‍

03
Jan

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്- വിവിധ പ്രവർത്തികള്‍

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഹരിതമിഷനുമായി ബന്ധപ്പെട്ട്  സ്വാപ് മേള സംഘടിപ്പിച്ചു.  മേളയുടെ ഉdsc07653ദ്ഘാടനം കൊല്ലം  എ.ഡി.സി (ജനറല്‍)  ശ്രീ.വി. സുദേശന്‍    നിർവ്വഹിച്ചു.  ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ.എസ്.സജീഷ് അദ്ധ്യക്ഷനായിരുന്നു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്   ശ്രീമതി സുനിതാ രാജേഷ് സ്വാഗതം ആശംസിച്ചു.  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. വീടുകളിലും, ഓഫീസുകളിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാധനങ്ങള്‍ പുനരുപയോഗിക്കുന്ന തലത്തിലേക്ക് സാധനങ്ങള്‍ സൌജന്യമായി ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ സ്വാപ് മേളക്ക് കഴിഞ്ഞു.

ഹരിത കേരളം പദ്ധതി_mg_4635യിലുള്‍പ്പെടുത്തി പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്‍റെ   നേതൃത്വത്തില്‍ ജൈവപച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി     മഞ്ചള്ളൂരില്‍ തരിശു കിടക്കുന്ന എന്‍.എസ്.എസിന്‍റെ ഉടമസ്ഥതയിലുള്ള എഴ് എക്കർ സ്ഥലത്ത്   ജൈവ പച്ചക്കറികൃഷിയുടെ നടീലുത്സവം മുന്‍മന്ത്രിയും എന്‍.എസ്.എസിന്‍റെ മുതിർന്ന നേതാവുമായ ശ്രീ.ആർ.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ സ്കൂള്‍ കുട്ടികള്‍ക്ക് പച്ചdscn4543ക്കറി വിത്ത് വിതരണം ചെയ്തു.   ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ടുമാർ,   ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍,  കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ്   പ്രവർത്തകർ, ഹരിതസേനാംഗങ്ങള്‍, കർഷകർ, ബ്ലോക്ക് പഞ്ചായത്തിലെയും കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥർ, സ്കൂള്‍ കുട്ടികള്‍ എന്നിവർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ എല്ലാ കുടുംങ്ങള്‍ക്കും ഒരു വാഴവിത്ത് വീതം കൊടുക്കുന്ന പരിപാടിയായ കദളീഗ്രാമം പുന്നല ഡിവിഷനിലെ പോരുന്തോയില്‍ ഇരവിപുരം എം.എല്‍.എ.  ശ്രീ.എം.നൌഷാദ് ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്   ശ്രീ.എസ്.സജീഷ് അദ്ധ്യക്ഷനായിരുന്നു. വാർഡ് മെംബർ ശ്രീ.ആർ. രഞ്ജിത്ത് പങ്കെടുത്തു.  പ്രശസ്ത  യുവകവി ശ്രീ.ഗണപൂജാരി കവിതകള്‍ ആലപിച്ചു.

ഹരിതകേരളം 20161229_104036പദ്ധതിയില്‍ ഉള്‍പ്പെടുത്തി കദളീവനം പദ്ധതിയില്‍ പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ വന്മള വാർഡില്‍ വാഴവിത്ത് വിതരണം നടത്തി.

ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പിടവൂരില്‍ “ഭൂമിക്കൊരു ഹരിതാഭരണം” ഓർമ്മമരം എന്ന പേdsc07591രില്‍ പിടവൂർ മുതല്‍ നെടുവന്നൂർ വരെ 4 കി.മി. ദൈർഘ്യമുള്ള റോഡിന്‍റെ ഇരു വശങ്ങളിലും ഫലവൃക്ഷതൈകള്‍ വച്ചു പിടിപ്പിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു.  ഇതിന്‍റെ ഉദ്ഘാടനം കേരളാ കോ-ഓപ്പറേറ്റീവ് വെല്‍ഫെയർ ബോർഡ് വൈസ് ചെയർമാന്‍ കെ.രാജഗോപാല്‍ നിർവ്വഹിച്ചു. കൊല്ലം അസി.ഡെവലപ്പ്മെന്‍റ് കമ്മീഷണർ സാം ഫ്രാങ്ക്ളിന്‍, ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂർ സോമരാജന്‍ തുടങ്ങിയവർ പങ്കെടുത്തു.

ജല സ്രോതസ്സ് സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി പറങ്കിമാംമുകള്‍ചിറ നവീകരണത്തിന് തുടക്കം കുറിച്ചു.  പദ്ധതിയുടെ ഉദ്ഘാടനം പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.സജീഷ് നിർവ്വഹിച്ചു.

 

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...