സ്വാപ് ഷോപ്പ് ഒരുക്കി കല്‍പ്പറ്റ നഗരസഭ
സ്വന്തം വീട്ടിലെ ഉപയോഗമില്ലാത്തതും എന്നാല്‍ മറ്റ് വീടുകളില്‍ ഉപകാരപ്പെടുന്നതുമായ വസ്തുക്കള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്കുന്ന സ്വാപ് ഷോപ്പിന് സൗകര്യമൊരുക്കിക്കൊണ്ട് കല്‍പ്പറ്റ നഗരസഭ ഹരിതകേരളം പരിപാടിയില്‍ വേറിട്ട സാന്നിധ്യമായി. നഗരസഭയിലെ 28 വാര്‍ഡുകളിലെയും കുടുംബശ്രീ പ്രവര്‍ത്തകരും അംഗങ്ങളും ചേര്‍ന്നാണ് വസ്ത്രങ്ങള്‍, കളിക്കോപ്പുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ സമാഹരിച്ചത്. ഇങ്ങനെ ലഭിച്ച സാധന സാമഗ്രികള്‍ നഗരസഭ കോമ്പൗണ്ടില്‍ ഒരുക്കിയ പ്രത്യേക പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഇവിടെനിന്ന് സാധനങ്ങള്‍ കൊണ്ടുപോകാമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. ഷോപ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി നിര്‍വ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഒ.സരോജിനി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.പി.ആലി, എ.പി.ഹമീദ്, കെ.അജിത, നഗരസഭാ സെക്രട്ടറി കെ.ജി.രവീന്ദ്രന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബദറുദ്ദീന്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ വനിത എന്നിവര്‍ സംസാരിച്ചു.