വാര്‍ത്തകള്‍

13
Dec

നാട്ടുകാര്‍ ഒഴുകിയെത്തി, ചിറക്കല്‍ ചിറ നവീകരണത്തിന് പ്രൗഢമായ തുടക്കം

16.7 ഏക്കര്‍ വിശാലമായ പുരാതന ചിറക്കല്‍ ചിറയ്ക്കുചുറ്റും അണിനിരന്ന ആബാലവൃദ്ധം ജനങ്ങള്‍ മുഷ്ടിചുരുട്ടി കൈകള്‍ നീട്ടിപ്പിടിച്ച് പ്രതിജ്ഞയെടുത്തു; ചിറയുള്‍പ്പെടെയുള്ള അമൂല്യമായ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുമെന്ന്, അതുവഴി വരുംതലമുറയ്ക്ക് കൂടി വാസയോഗ്യമായ ഭൂമി കൈമാറുമെന്ന്. ഹരിതകേരളം മിഷന്‍ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിറക്കല്‍ ചിറ നവീകരണച്ചടങ്ങിലായിരുന്നു കുട്ടികളടക്കം അയ്യായിരത്തോളം ആളുകള്‍ ജലസംരക്ഷണപ്രതിജ്ഞ ഏറ്റുചൊല്ലിയത്.

ഹരിതകേരളം ജില്ലാ മിഷന്‍ സംഘടിപ്പിച്ച ചിറ നവീകരണം ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചര്‍, തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തെ അടുത്ത തലമുറയ്ക്ക് വാസയോഗ്യമായ ഇടമായി മാറ്റിയെടുക്കുകയെന്ന മഹത്തായ ദൗത്യത്തിനാണ് ഹരിതകേരളം മിഷനിലൂടെ സംസ്ഥാനസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ജനകീയാസൂത്രണത്തിനും സാക്ഷരതായജ്ഞത്തിനും സമാനമായ ചരിത്രദൗത്യമാണ് ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നത്. രണ്ടുനേരം കുളിക്കുകയും അലക്കിത്തേച്ച വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്ന, പരിഷ്‌കൃതരെന്ന് കണ്ടാല്‍ തോന്നുന്ന, മലയാളികളുടെ മനസ്സിനകത്തെ മാലിന്യംകൂടി നീക്കം ചെയ്യപ്പെടേണ്ടതുണ്ട്. മാന്യന്‍മാരെ പോലെ കാറിലും മറ്റുമെത്തി ജലസ്രോതസ്സുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് പുറമെ കാണുന്ന ശുചിത്വബോധം ഉള്ളില്‍ ഇല്ലാത്തതുകൊണ്ടാണ്. ഹരിതകേരളം പദ്ധതിയിലൂടെ ചിറകളിലെയും കുളങ്ങളിലെയും മാലിന്യങ്ങള്‍ക്കൊപ്പം മനുഷ്യമനസ്സിനകത്തെ അഴുക്കുകളും ഇല്ലാതാവണമെന്നും അവര്‍ പറഞ്ഞു. ഇളംതലമുറയില്‍ ശരിയായ ശുചിത്വബോധം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളും മിഷന്റെ ഭാഗമായി നടക്കുന്നുണ്ട്. ആശുപത്രികളുടെയും സ്‌കൂളുകളുടെയും പരിസരങ്ങളിലുള്‍പ്പെടെ വിഷരഹിതമായ പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ മിഷന്‍റെ ഭാഗമായി നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ചിറക്കല്‍ ചിറ നവീകരിക്കാനെത്തിയ ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തം ഹരിതകേരളം മിഷന്‍ കേരള ജനത ഏറ്റെടുത്തുവെന്നതിനു തെളിവാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. ആസന്നമായ കൊടുംവരള്‍ച്ചയെ നേരിടാന്‍ ഇത്തരത്തിലുള്ള ജലസംരക്ഷണ പ്രവൃത്തികള്‍ കാലത്തിന്‍റെ ആവശ്യമായി തീര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിെക്കാണ്ട് ലളിതമായി നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കെ.വി സുമേഷ് അധ്യക്ഷനായി. സാഹിത്യകാരന്‍ ടി പത്മനാഭന്‍, മേയര്‍ ഇ പി ലത, ജയിംസ് മാത്യു എം എല്‍ എ, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, എസ്.പി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, ചിറക്കല്‍ രാജ സി കെ രവീന്ദ്രവര്‍മ, മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ പത്‌നി ശാരദ ടീച്ചര്‍, ചിത്രകാരന്‍ എബി എന്‍ ജോസഫ്, ഫുട്‌ബോള്‍ താരം പി വി ധനേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി ജയബാലന്‍ മാസ്റ്റര്‍, പി കെ സുരേഷ്ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത് മാട്ടൂല്‍, പി പി ഷാജിര്‍, പി ജാനകി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ സോമന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം പ്രകാശന്‍, കെ സുരേന്ദ്രന്‍, നി സത്യപ്രകാശ്, പി എ മുഹമ്മദ്കുഞ്ഞി ഹാജി, ടി നാരായണന്‍, യു ബാബു ഗോപിനാഥ്, പ്രസ് ക്ലബ് പ്രസിഡണ്ട് കെ ടി ശശി, മലയാള മനോരമ കോ ഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ എം ബാബുരാജ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചിറ ശുചീകരണം നടന്നത്. നാട്ടുകാര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, എന്‍.സി.സി കേഡറ്റുമാര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നിര്‍മിതി കേന്ദ്ര പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാമേഖലകളില്‍ നിന്നുമുള്ളവര്‍ ചിറയിലും കരയിലുമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ടു. തോണികളും ബോട്ടുകളും ഉപയോഗിച്ചായിരുന്നു ആമ്പലുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യുന്ന ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് വെളളിയാഴ്ചയും തുടരും. അടുത്ത ഘട്ടമായി ചിറ നവീകരിച്ച് സംരക്ഷിക്കുന്നതിനുളള വിപുലമായ പദ്ധതി ജില്ലാ ഭരണകൂടം തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...