വാര്‍ത്തകള്‍

05
Dec

ഹരിത കേരളം പദ്ധതി വിദ്യാര്‍ത്ഥികളും സംഘടനകളും കൈകോര്‍ക്കുന്നു പ്രചാരണങ്ങള്‍ ഇന്ന് തുടങ്ങും

നല്ല നാടിനായി ഹരിത കേരളം പദ്ധതി ഏറ്റെടുത്ത് നടത്താന്‍ വിദ്യാര്‍ത്ഥികളും സംഘനകളും കൈകോര്‍ക്കുന്നു. സമൂഹത്തിലെ നാനാമേഖലയിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്കൊപ്പമാണ് ഇവരുടെ ഈ പദ്ധതിയില്‍ പങ്കാളിയാവുന്നത്. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഇതിനായി അണിചേരും. ഡിസംബര്‍ 8 ന് ജില്ലയുടെ ചുമതലയുള്ള ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്തിലെ എരനല്ലൂര്‍ ക്ഷേത്രത്തിലെ ഒരയേക്കര്‍ വിസ്തൃതിയുള്ള കുളം നവീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെയും മൂന്ന്  മുനിസിപ്പാലിറ്റികളിലെയും എല്ലാ വാര്‍ഡുകളിലും അന്ന് രാവിലെ 9 ന് ഏറ്റെടുത്ത വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

ജില്ലാ ആസ്ഥാനം മുതല്‍ പഞ്ചായത്ത് വാര്‍ഡ് തലം വരെയുള്ള പ്രാചരണ പരിപാടികള്‍ ഇതിനു മൂന്നോടിയായി നടക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്‍സ് പോലീസ് കേഡററുകള്‍, സകൗട്ട് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, എന്‍.സി.സി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും നെഹ്‌റു യുവകേന്ദ്ര, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ ക്ലബ്ബുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെയാണ് വയനാട്ടിലും ഹരിത കേരളം പദ്ധതിക്ക് തുടക്കമാവുക. നാടിന്റെ സമഗ്ര വികസനത്തിന് ജനപങ്കാളിത്തത്തോടുകൂടിയുള്ള പ്രവര്‍ത്തനം എതാണ് ലക്ഷ്യം. പ്രത്യേകമായി ഫണ്ട് അനുവദിക്കാതെ തന്നെ മനുഷ്യവിഭവശേഷി ഉപയോഗിച്ച് നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികളാണ് ഹരിത കേരളം ഏറ്റെടുക്കുന്നത്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളും നഗരസഭകളും ഇതിനായി ഏറ്റവും അനുയോജ്യമായ പദ്ധതികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കോളേജ് വിദ്യാര്‍ത്ഥികളും ഈ ഉദ്യമത്തില്‍ പങ്കാളിയാവും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പ് ഇതിനകം സ്ഥാപന മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മാലിന്യ നശീകരണത്തിനും ജനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കുട്ടികള്‍ മുന്നിട്ടിറങ്ങുക. ആശുപത്രി തുടങ്ങിയ കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നതില്‍ നിന്നും  സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഒഴിച്ച് നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി നിര്‍ദ്ദേശം നല്‍കി. അപകടകരമായ സാഹചര്യമുള്ളയിടങ്ങളില്‍  ശ്രമദാന പ്രവൃത്തികളില്‍ നിന്നും കുട്ടികളെ ഒഴിവാക്കാം. ഗ്രാമ പഞ്ചായത്ത് തലത്തില്‍ തടയണ നിര്‍മ്മാണം പോലുള്ള പ്രവൃത്തികൾ നടത്തുമ്പോള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. മാലിന്യം വിതറുന്നതില്‍ നിന്നും വിനോദ സഞ്ചാരികളെ പിന്തിരിപ്പിക്കാനുള്ള ബോധവത്കരണങ്ങളും ഇതോടനുബന്ധിച്ച് നടത്താം.

 

മുഴുവന്‍ നാടും അണിചേരും പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍ സമര്‍പ്പിച്ചു

ഹരിതകേരള മിഷന്‍ പദ്ധതി ഏറ്റെടുത്ത് നടത്താന്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും പദ്ധതി സമര്‍പ്പിച്ചു.കൃഷി, ജലസേചനം, ജലസംരക്ഷണം, മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് പ്രധാന്യം നല്‍കിയാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.പാപനാശിനി പുഴയ്ക്ക് കുറുകെ തടയണ നിര്‍മ്മാണം, തിരുനെല്ലി അമ്പല പരിസര ശുചീകരണം തുടങ്ങിയവയാണ് തിരുനെല്ലി പഞ്ചായത്തില്‍ നടക്കുക. പുനരുപയോഗ സാധ്യതയുള്ള പാത്രങ്ങളുടെയും ഗ്ലാസ്സുകളുടെയും നിര്‍മ്മാണം, പരിസ്ഥിതി സൗഹൃദ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള ബാഗ് നിര്‍മ്മാണം, തുണി സഞ്ചിയുടെ പ്രചാരണം, ബോധവത്കരണം,കിണര്‍ റിചാര്‍ജ്ജിങ്ങ് തുടങ്ങിയവയാണ് പൂതാടി പഞ്ചായത്ത് നടപ്പാക്കുക. ജന പങ്കാളിത്തത്തോടുകൂടി തടയണ നിര്‍മ്മാണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ജൈവപച്ചക്കറി കൃഷി തുടങ്ങിയവയാണ് തരിയോട് പഞ്ചായത്ത് നടപ്പാക്കുക. കിണര്‍ നവീകരണം, കുളം നിര്‍മ്മാണം, മാലിന്യം നീക്കല്‍ എന്നിവ പടിഞ്ഞാറത്തറ പഞ്ചായത്ത് നടത്തും. ശുചീകരണ പ്രവര്‍ത്തനങ്ങളാണ് വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് നടത്തുക. 18 ഇന പദ്ധതികള്‍ ഇതിനായി മുള്ളന്‍കൊല്ലി പഞ്ചായത്ത് ആസൂത്രണം ചെയ്തു. തരിശുഭൂമി കൃഷിയോഗ്യമാക്കല്‍ ഉല്‍പ്പെടെ 17 പ്രവൃത്തികള്‍ നെന്മേനിയില്‍ നടക്കും. പ്ലാസ്റ്റിക് മാലിന്യ ശേഖരണമാണ് പൊഴുതന ഗ്രാമ പഞ്ചായത്ത് ഡിസംബര്‍ 8ന് നടത്തുക. മുട്ടില്‍ പഞ്ചായത്തില്‍ 19 വാര്‍ഡുകളിലും വിവിധ പദ്ധതികള്‍ക്ക് അന്ന് തുടക്കമിടും. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് 13 പ്രവൃത്തികള്‍ ഏറ്റെടുക്കും. മേപ്പാടിയില്‍ പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിച്ച കുളത്തിന്റെ നവീകരണ പ്രവൃത്തികളാണ് ഹരിത കേരളം ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടത്തുക. എടവക പഞ്ചായത്തും മികവാര്‍ന്ന പദ്ധതികളാണ് ഏറ്റെടുത്തിരിക്കുന്നത്.തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് 15 വാര്‍ഡുകളിലും പ്രത്യേക പദ്ധതികള്‍ക്ക് തുടക്കമിടും. മുന്‍സിപ്പാലിറ്റികളിലും വ്യത്യസ്തങ്ങളായ പദ്ധതികളാണ് തയ്യാറായത്. ത്രിതല പഞ്ചായത്തുകള്‍ പദ്ധതിയുടെ പരിപൂര്‍ണ്ണ ലക്ഷ്യത്തിനായി ഉണർന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അഭ്യര്‍ത്ഥിച്ചു. പദ്ധതിയെക്കുറിച്ച് ഗ്രാമങ്ങളില്‍ പ്രാചാരണം നടത്താന്‍ അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമെല്ലാം മുന്നിട്ടിറങ്ങണമെന്ന് ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്ററായ ജില്ല കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി പറഞ്ഞു. ഏറ്റെടുത്ത പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അതതു പഞ്ചയാത്തുകള്‍ സമയബന്ധിതമായി എത്തിക്കണമെന്ന് കൺവീനറായ ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എന്‍.സോമസുന്ദരലാല്‍ അറിയിച്ചു.

 

(04-12-2016)

 

 

 

Leave a Reply

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...