21
Sep
സ്വകാര്യ, മത ചടങ്ങുകൾക്കും ഇനി ഹരിതചട്ടം
0 Comment
സ്വകാര്യ, മത ചടങ്ങുകളിലും ഹരിതചട്ടം നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ ഉത്തരവ്. വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങ്, മതാനുഷ്ഠാനങ്ങൾ, ആഘോഷങ്ങൾ, ഉദ്ഘാടനം തുടങ്ങിയവയ്ക്കും ചട്ടം ബാധകമാക്കിയാണ് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്. രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന റാലി, സമ്മേളനം തുടങ്ങിയവ മുൻകൂട്ടി തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും അറിയിക്കണമെന്നും ഹരിത ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
തീർഥാടനം, വ്രതാനുഷ്ഠാനം, അന്നദാനം, ഘോഷയാത്ര എന്നിവയ്ക്കു ഹരിതചട്ടം നിർബന്ധമാണ്. ഇത്തരം ഇടങ്ങളിൽ മൊബൈൽ കംപോസ്റ്റിങ് യൂണിറ്റുകൾ ഏർപ്പെടുത്തണം.