ഡോ. ടി എൻ സീമ

എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ  :  ഹരിതകേരളം മിഷൻ

കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ മേഖലകൾക്ക് നിസ്തുല സംഭാവനകൾ നൽകിയ ഡോ.ടി.എൻ.സീമ 1963ൽ ശ്രീ.പി.നാരായണൻ നായരുടെയും ശ്രീമതി മാനസി ദേവിയുടെയും മകളായി എറണാകുളത്ത് ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം മലയാള സാഹിത്യത്തിൽ ബിരുദവും (മഹാരാജാസ് കോളേജ്), ബിരുദാനന്തര ബിരുദവും (മലയാള വിഭാഗം, കേരള സർവകലാശാല) നേടുകയും, തുടർന്ന് സി.വി.രാമന്‍പിള്ളയുടെ ചരിത്ര നോവലുകളെ ആസ്പദമാക്കിയുള്ള ഗവേഷണത്തിനു കേരള സർവകലാശാലയിൽനിന്നു ഡോക്റ്ററേറ്റ് കരസ്‌ഥമാക്കുകയും ചെയ്തു. 2003 ൽ “ദരിദ്രർക്കുള്ള സാർവത്രിക സാമൂഹിക സുരക്ഷയിൽ” നെതർലാൻഡ്‌സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്നും ഡിപ്ലോമ കരസ്‌ഥമാക്കി. കേരളത്തിലെ വിവിധ ഗവണ്മെന്‍റ് കോളേജുകളിൽ മലയാളം അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു വരികെ 2008 ൽ സർവീസിൽ നിന്ന് രാജി  വെച്ചത് മുതൽ മുഴുവൻ സമയ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു.

സംസ്‌ഥാന ആസൂത്രണ ബോർഡിൽ ജനകീയാസൂത്രണ, സ്ത്രീശാക്തീകരണ പരിപാടികളുടെ ഉപദേശക, സംസ്‌ഥാന ജെൻഡർ അഡ്വൈസറി ബോർഡ് മെമ്പർ, കുടുംബശ്രീ മിഷൻ – ഗവേർണിംഗ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സ്ത്രീശാക്തീകരണം, ലിംഗപദവി, വികസനം, മാധ്യമപഠനം, തുടങ്ങിയ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.  ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി ആസൂത്രണ ബോർഡ് പ്രസിദ്ധീകരിച്ച വനിതാ ശാക്തീകരണ പരിശീലനത്തിനായുള്ള പുസ്തകങ്ങൾ, സ്ത്രീശബ്ദം മുതലായ മാസികകളുടെ എഡിറ്റർ ആയി പ്രവർത്തിച്ചു. ‘ഹൃദയഗവേഷണം’ (കവിതാസമാഹാരം, 2012), ‘പ്രാദേശികാസൂത്രണവും സ്ത്രീകളും’ (1997), ‘ആഗോളവൽക്കരണവും സ്ത്രീകളും’ (2005), ‘സ്ത്രീകൾക്ക് മേൽ ഒരു യുദ്ധം നടക്കുന്നുണ്ട്’ (2015) എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങൾ.

2010 മുതൽ ആറു വർഷം കേരളത്തിൽ നിന്ന് രാജ്യസഭാംഗം ആയിരുന്നു. ഭക്ഷ്യം-പൊതുവിതരണം, ആരോഗ്യം, സ്ത്രീശാക്തീകരണം, ഓഫീസ് ഓഫ് പ്രോഫിറ്റ്, എം.പി. മാരുടെ പ്രാദേശിക വികസന ഫണ്ട് തുടങ്ങിയ പാർലമെന്‍റ് സ്‌ഥിരം സമിതികളിലും ലൈബ്രറികമ്മിറ്റിയിലും, സിവിൽ വ്യോമയാന വകുപ്പിന്‍റെ കൂടിയാലോചന സമിതിയിലും അംഗമായി പ്രവർത്തിച്ചു.  2015 മുതൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കേരളം സംസ്‌ഥാന കൺസൽറ്റേറ്റിവ് കമ്മിറ്റിയുടെ ചെയർമാൻ ആയി പ്രവർത്തിച്ചു വരുന്നു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...