വായുവിൽ നിന്ന് ജലം വേർതിരിച്ചെടുക്കാം
സൂര്യപ്രകാശം മാത്രമുപയോഗിച്ച് വായുവിൽനിന്ന് വെള്ളം വേർതിരിക്കുന്ന ഉപകരണം ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്തു. വരണ്ട കാലാവസ്ഥയോ മരുഭൂമിയോ ആയിരുന്നാലും ഇത് കൃത്യമായി പ്രവർത്തിക്കും. മസാസാച്ചുസെറ്റ്സിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനുപിന്നിൽ. 20 ശതമാനം ആർദ്രത നിറഞ്ഞ അന്തരീക്ഷത്തിലും വായുവിൽനിന്ന് വെള്ളം വേർതിരിക്കാൻ ഈ ഉപകരണത്തിന് സാധിക്കും. വളരെ വലിയ നേട്ടമാണ് ഇക്കാര്യത്തിലുണ്ടായതെന്ന് മസാച്ചുസെറ്റ്സിലെ ശാസ്ത്രജ്ഞർ പറയുന്നത്. വളരെക്കാലത്തെ പരിശ്രമമാണ് ഫലമണിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.
മരുഭൂമിയിൽ യാത്ര ചെയ്യുമ്പോഴും ചൂട് കഠിനമായ സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നവർക്കും ഈ ഉപകരണം വളരെ ഉപകാരം ചെയ്യുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം. മാത്രമല്ല, പ്രകാശമല്ലാതെ മറ്റൊരു ഊർജ്ജം ഇതിന് വേണ്ടതാനും. മാത്രമല്ല ഏത് കാലാവസ്ഥയിലും കൃത്യമായി പ്രവർത്തിക്കാൻ വേണ്ട ഗുണനിലവാരം ഉപകരണം വിപണിയിലിറങ്ങുമ്പോഴുണ്ടാകും.
നിലവിൽ വായുവിൽനിന്ന് ജലം വേർതിരിക്കുന്ന ഉപകരണം അതീവ സങ്കീർണവും ചിലവേറിയതുമാണ്. ഒരിക്കൽ വാങ്ങിക്കഴിഞ്ഞാൽ മറ്റ് ചിലവുകളൊന്നും പുതിയ ഉപകരണത്തിനുണ്ടാവില്ല. മാത്രമല്ല പകൽ മുഴുവൻ ഉണ്ടാക്കുന്ന ജലം സംഭരിക്കുകയും ചെയ്യാം. ശുദ്ധജലം ഉത്പാദിപ്പിക്കുന്നതിൽ വളരെ വിപ്ലവകരമായ മുന്നേറ്റമാണിത് എന്നും ഗവേഷകർ പറഞ്ഞു