നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച തുടക്കം

വികസിത രാജ്യങ്ങളില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതവും എല്ലാ രാജ്യങ്ങളും ഒരുപോലെ നേരിടേണ്ട സഹാചര്യമാണ് നിലനില്‍ക്കുന്നതെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സമതുലിതമായല്ല ആഗോളതലത്തില്‍ ഇത് നേരിടേണ്ടി വരുന്നത്. നെറ്റ് സീറോ എമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്  വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ 2023 മേയ് 17 ന്  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിലുപരി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതെ അവയെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് നാം തേടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളില്‍ ഇതിനകം നടത്തിയ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ അവലോകനവും അനുഭവ വിവരണവും ഉള്‍പ്പെടുത്തി രണ്ട് ദിവസത്തെ ശില്‍പ്പശാലയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടുന്നതിനും പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്കുമായി ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനകംതന്നെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു എന്ന് ചടങ്ങില്‍ അദ്ധ്യക്ഷയായ നവകേരളം കര്‍മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ പറഞ്ഞു.

ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് 2050-ഓടെ നെറ്റ് സീറോ കാര്‍ബണ്‍ അവസ്ഥയിലെത്താനുള്ള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ജിജു പി. അലക്‌സ് മുഖ്യപ്രഭാഷണം നടത്തി. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു. പ്രൊഫ. പി.കെ. രവീന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു. നവകേരളം കര്‍മപദ്ധതി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇന്ദു എസ്., അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി.പി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. വടകര മുനിസിപ്പാലിറ്റിയുടെയും പീലിക്കോട്, കണ്ണപുരം, ചെറുകുന്ന്, മീനങ്ങാടി, വെട്ടം, അകത്തേത്തറ, മാടക്കത്തറ, വല്ലച്ചിറ, ആമ്പല്ലൂര്‍, മാണിക്കല്‍, വെളിയന്നൂര്‍, ദേവികുളങ്ങര, കടമ്പനാട്, ഇരവിപേരൂര്‍, നെടുമ്പന, പൂതക്കുളം, കൊല്ലയില്‍, കാമാക്ഷി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും നെറ്റ് സീറോ കാര്‍ബണ്‍ പ്രവര്‍ത്തനങ്ങളുടെ അനുഭവ വിവരണമാണ് ശില്പശാലയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രൊഫ. പി.കെ. രവീന്ദ്രന്‍ ശില്‍പ്പശാലയില്‍ മോഡറേറ്ററായി. ഹരിതകേരളം മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എസ്.യു. സഞ്ജീവ് കാമ്പയിന്‍ അവതരണം നടത്തി. പ്രോഗ്രാം ഓഫീസര്‍ വി. രാജേന്ദ്രന്‍ ശില്‍പ്പശാലയില്‍ പങ്കെടുത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വാഗതം പറഞ്ഞു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...