വാര്‍ത്തകള്‍

03
Mar

നെറ്റ് സീറോ കാര്‍ബണ്‍ ജനങ്ങളിലൂടെ : ഹരിതകേരളം മിഷന്‍ ശില്‍പ്പശാലയ്ക്ക് തുടക്കം

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍  കാര്‍ബണ്‍ ന്യൂട്രല്‍ കേരളം ലക്ഷ്യമിട്ട് ആരംഭിച്ച ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ കാമ്പയിന്റെ ഭാഗമായി കാര്‍ബണ്‍ എമിഷന്‍ കണക്കാക്കുന്നതിനുള്ള സാങ്കേതിക പരിശീലനം ആരംഭിച്ചു. ജനകീയാസൂത്രണത്തിന്റെ തുടര്‍ച്ചയായി സംസ്ഥാനത്ത് നടപ്പാക്കുന്ന നൂതനാശയവും വരള്‍ച്ച, വെള്ളപ്പൊക്കം, പ്രളയം തുടങ്ങി പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനുള്ള ധീരമായ ഇടപെടലുമാണ് കാര്‍ബണ്‍ ന്യൂട്രല്‍ കേരളം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളെന്ന് പരിശീലന പരിപാടിയില്‍ വിഷയം അവതരിപ്പിച്ചു സംസാരിച്ച നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ അഭിപ്രായപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്ത് അവ തുടര്‍ച്ചയായി പ്രായോഗിക തലത്തില്‍ എത്തിക്കണമെന്നും ഡോ. ടി.എന്‍.സീമ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിലാണ് രണ്ട് ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിച്ചിട്ടുള്ളത്. പരിശീലന ക്ലാസില്‍ ‘സ്ഥാപനങ്ങളിലെ എനര്‍ജി ഓഡിറ്റിംഗ്’ എന്ന വിഷയത്തില്‍ തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റ് സെന്ററിലെ എനര്‍ജി ടെക്‌നോളജിസ്റ്റ് ഇജാസ് എം.എ. യും ക്ലാസെടുത്തു. ‘കാര്‍ബണ്‍ എമിഷന്‍ കണക്കാക്കുന്നതിനുള്ള സമീപനവും രീതിശാസ്ത്രവും’ എന്ന വിഷയത്തില്‍ കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് അസി. പ്രൊഫസര്‍ ഡോ. സുകേഷ് എ എന്നിവര്‍ ക്ലാസ് നയിച്ചു. ഗ്രൂപ്പ് വര്‍ക്കായി എനര്‍ജി ഓഡിറ്റിംഗ് വിവരശേഖരണവും, ഫീല്‍ഡ് വര്‍ക്കായി വീടുകളില്‍ നിന്ന് നേരിട്ടുള്ള വിവരശേഖരണവും നടത്തി. ഇന്ന് (മാര്‍ച്ച് 4 ശനിയാഴ്ച) എമിഷന്‍ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ പരിശീലനം നടക്കും. വിവിധ ജില്ലകളില്‍ നിന്നുള്ള കോര്‍ ഗ്രൂപ്പ് അംഗങ്ങളും റിസോഴ്‌സ് പേഴ്‌സണ്‍മാരുമാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്

IMG20230303110510

IMG20230303110632

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...