വാര്‍ത്തകള്‍

26
Oct

വികസനപ്രവർത്തനങ്ങളിൽ യുവനേതൃനിര സജ്ജമാകുന്നു…..

നവകേരളം കർമ പദ്ധതി 2
ഇന്റേൺഷിപ്പ് ട്രെയിനിമാരുടെയും യങ് പ്രൊഫഷനലുകളുടെയും പരിശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു….

തിരുവനന്തപുരം: നവകേരളം കർമ പദ്ധതി 2 ഇന്റേൺഷിപ്പ് ട്രെയിനിമാരുടെയും യങ് പ്രൊഫഷനലുകളുടെയും നാലു ദിവസത്തെ പരിശീലന പരിപാടിക്ക്  തിരുവനന്തപുരം കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ തുടക്കമായി.

NKP Intern Training (1)

കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ ഉദ്ഘാടനം നിർവഹിച്ചു.

കേരള സമൂഹം നവകേരള സൃഷ്ടിയുടെ പാതയിൽ മുന്നേറുന്ന ഈ ഘട്ടത്തിൽ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ യുവതലമുറക്ക് ശ്രദ്ധേയമായ പങ്കുവഹിക്കാനാകുമെന്ന് ഡോ.ജോയ് ഇളമൺ പറഞ്ഞു.

നവകേരളം കര്‍മപദ്ധതി 2 മാര്‍ഗരേഖയെ അടിസ്ഥാനമാക്കി നടക്കുന്ന പരിശീലന പരിപാടിയില്‍ 14 ജില്ലകളിൽ നിന്നുമുള്ള ഇന്റേൺഷിപ്പ് ട്രെയിനിമാർ പങ്കെടുക്കുന്നു.
ഹരിതകേരളം മിഷന്‍, ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം തുടങ്ങി വികസന മിഷനുകളുടെ പ്രവർത്തനങ്ങൾക്ക് ഒപ്പം  പരിസ്ഥിതി പുനസ്ഥാപനം, ജലസംരക്ഷണം,മാലിന്യസംസ്കരണം, നീർച്ചാലുകളുടെ പുനരുജ്ജീവനവും അനുബന്ധ മാപ്പത്തോൺ പ്രവർത്തനങ്ങളും തുടങ്ങിയവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്  ഈ മേഖലയിലെ വിദഗ്ദർ ക്ലാസുകൾ നയിക്കും.നവകേരളം കർമ്മ പദ്ധതി പ്രവർത്തന മേഖലകളിൽ നേരിട്ടുള്ള സന്ദർശനവും പരിശീലനത്തിന്റെ ഭാഗമായിട്ടുണ്ട്. വികസന രംഗത്ത് യുവജനങ്ങളിൽ നിന്നും പുതിയ നേതൃനിരയെ സൃഷ്ടിക്കുകയും നൂതന ആശയങ്ങളും അവയുടെ ആവിഷ്‌ക്കാരവും സാധ്യമാക്കുകയും ചെയ്യുകയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് നവകേരളം കർമ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ.ടി.എൻ സീമ പറഞ്ഞു.കിലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 29 ന് സമാപിക്കും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...