വാര്‍ത്തകള്‍

22
Apr

കുട്ടമ്പുഴ കമ്മ്യൂണിറ്റി ടൂറിസം പദ്ധതിക്ക് തുടക്കം

Download as DocX Format

Download as PDF format

കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍  യു.എന്‍.ഡി.പി. യുടെ IHRML പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കുട്ടമ്പുഴ കമ്മ്യൂണിറ്റി ടൂറിസം സംരംഭത്തിന് തുടക്കമായി. കുട്ടമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ പഞ്ചായത്ത് ടൂറിസം വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച്  സലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്റ് നാച്വറല്‍ ഹിസ്റ്ററിയുടെ സഹായത്തോടെ തയ്യാറാക്കിയ ഭൂവിനിയോഗ മാപ്പിന്റെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന് നല്‍കി സാകോണ്‍ (സലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്റ് നാച്വറല്‍ ഹിസ്റ്ററി) പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ കരുണാകരന്‍ പി.വി. നിര്‍വഹിച്ചു. മോഡല്‍ മത്സ്യ കുളങ്ങള്‍ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. യു.എന്‍.ഡി.പി. സ്റ്റേറ്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ അരുണ്‍ രാമചന്ദ്രന്‍ പദ്ധതി     വിശദീകരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി മോഹനന്റെ       അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. കുട്ടമ്പുഴ പഞ്ചായത്ത് നടപ്പാക്കുന്ന സുസ്ഥിര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും യു.എന്‍.ഡി.പി. യുടെ  IHRML പദ്ധതിയുമാണ് കുട്ടമ്പുഴ കമ്മ്യൂണിറ്റി ടൂറിസം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കര്‍ഷകരുടെയും തദ്ദേശീയരുടെയും നേതൃത്വത്തില്‍ പ്രകൃതിസൗഹൃദ ടൂറിസം പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തിലെ ഗ്രാമങ്ങള്‍, നെല്‍വയലുകള്‍, ഗ്രാമീണ പാതകള്‍, നദിക്കരകള്‍ തദ്ദേശീയ സംസ്‌കാരം, പ്രകൃതി, ഐതിഹ്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ടൂറിസം പാക്കേജുകളിലൂടെ കുട്ടമ്പുഴയുടെ വിനോദസഞ്ചാര സാദ്ധ്യതകള്‍ തുറക്കുകയാണ്. പ്രാദേശിക-പാരിസ്ഥിതിക വ്യവസ്ഥയുടെ സംരക്ഷണവും പുനരുജ്ജീവനവും പ്രദേശങ്ങളിലെയും പരിസരങ്ങളിലെയും ജൈവവൈവിധ്യം, സാമൂഹിക-സാംസ്‌കാരിക വിഭവങ്ങള്‍ എന്നിവ ഈ സഞ്ചാരപദ്ധതി സാധ്യമാക്കും.  പ്രദേശത്തെ സമ്പന്നമായ ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ പുനരുജ്ജീവനത്തിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്ന പദ്ധതി       തദ്ദേശീയര്‍ക്ക് അധിക വരുമാനവും നല്‍കും. തദ്ദേശീയ ടൂറിസം സംരംഭങ്ങള്‍, ഹോം സ്റ്റേകള്‍, ഗൈഡുകള്‍, പ്രാദേശിക ഗതാഗത സൗകര്യങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍, കൃഷി, മറ്റ് ഉല്പാദന മേഖലകളുമായി ബന്ധപ്പെട്ടുള്ള പാക്കേജുകള്‍ എന്നിവയും പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന പാരിസ്ഥിതിക വ്യവസ്ഥകളുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണവും പുനരുജ്ജീവനവും സംബന്ധിച്ച് സഞ്ചാരികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും കാലാവസ്ഥയെ പ്രതിരോധിക്കുന്ന ജീവിതവും ഉപജീവനവും, ജൈവകൃഷി കൂടാതെ തദ്ദേശീയ സമൂഹങ്ങളുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കല്‍ എന്നിവയും പദ്ധതി വിഭാവനം ചെയ്യുന്നു. മാലിന്യ സംസ്‌കരണം, പ്രാദേശിക വിഭവങ്ങളില്‍നിന്ന് ബദല്‍ പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉല്പാദനം, ഊര്‍ജ്ജ കാര്യക്ഷമത, പരമ്പരാഗത വിത്തുകളും ഭക്ഷ്യ സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനായി മുമ്പ് തദ്ദേശീയ സമൂഹങ്ങള്‍ ഉപയോഗിച്ചിരുന്ന വിഭവങ്ങളുടെ (ഭക്ഷ്യയോഗ്യമായ പച്ചിലകളും കിഴങ്ങ് വര്‍ഗ്ഗങ്ങളും)  ഉപയോഗം തുടങ്ങിയവയ്ക്ക് ഈ സുസ്ഥിര ടൂറിസം മാതൃക പ്രോത്സാഹനമാകും. പദ്ധതി പ്രദേശത്തെ നിലവിലുള്ള ഭൂമിയുടെ വിനിയോഗ രീതികള്‍ മനസ്സിലാക്കുന്നതിനും കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളിലായി ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനും സഹായകരമാകുംവിധമാണ് ഭൂവിനിയോഗ മാപ്പ് വികസിപ്പിച്ചിട്ടുള്ളത്.

Kuttampuzha 2 Kuttampuzha 1

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...