വാര്‍ത്തകള്‍

18
Dec

ക്രിസ്‌മസ്‌ ആഘോഷത്തിന് ഹരിതചട്ടം പാലിക്കണം

പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കി ഹരിതചട്ടം പാലിച്ച് വേണം ക്രിസ്‌മസ് ആഘോഷങ്ങൾ സംഘടിപ്പിക്കാൻ. ഇടവകകൾ, പള്ളികൾ, സ്ഥാപനങ്ങൾ എന്നിവ ഇതിനായുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശുചിത്വ മിഷനും ഹരിതകേരള മിഷനും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിൽ തീരുമാനമായി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം ആഘോഷങ്ങൾ. പത്ത് വയസ്സിനു താഴെയുള്ള കുട്ടികളെ ആഘോഷപരിപാടികളിൽ നിന്നും ഒഴിവാക്കണം.

മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. ഹരിതചട്ടം പാലിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി ലഘുലേഖ, പോസ്റ്ററുകൾ തുടങ്ങിയവ പ്രചരിപ്പിക്കണമെന്നും യോഗത്തിൽ തീരുമാനമായി.

മലങ്കര ഓർത്തഡോക്‌സ് സഭാ പ്രതിനിധികളായ ഫാ. എബ്രഹാം തോമസ്, ഫാ. മാത്യു നൈനാൻ, സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക പ്രതിനിധികളായ പി.എസ്.ജോൺ ക്ലിഫോർഡ്, സജിൻ സ്റ്റുവർട്ട്, സാൽവേഷൻ ആർമി പ്രതിനിധികളായ എബനേസർ യോന, ജി.എസ്.ഗ്ലാഡിസ്റ്റൻ, എം.എസ്.റെജി, ലത്തീൻ കത്തോലിക്ക പ്രതിനിധി എ. സാബു, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എ. ഫെയ്‌സി, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഷീബ പ്യാരേലാൽ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി.ഹുമയൂൺ, ശുചിത്വ മിഷൻ പ്രോഗ്രാം മാനേജർ ബബിത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...