08
Dec
ഹരിത തെരഞ്ഞെടുപ്പിന് ഹരിത വർണോത്സവം
0 Comment
കണ്ണൂർ: ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഹരിത–ശുചിത്വ മിഷനുകൾ സംഘടിപ്പിച്ച ഹരിത വർണോത്സവം നിഹാരിക എസ് മോഹൻ ഉദ്ഘാടനംചെയ്തു. സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടിയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ വി സുഗതൻ അധ്യക്ഷനായി. ചടങ്ങിൽ സംസ്ഥാന ശുചിത്വമിഷൻ നടത്തിയ ഹോർഡിങ് ഡിസൈനിങ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ അജോഷ് കുമാർ മാടായിക്കുള്ള സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സമ്മാനിച്ചു.
അജോഷ് കുമാർ മാടായി, സുമേഷ്, സജീവ് പുതിയതെരു, വിഷ്ണു ദർശൻ, സൂര്യകിരൺ, കെ അനജ്, ഷീബ സനേഷ്, ഉമേഷ് കൊയ്യോട്, അനീഷ് പിഞ്ചു, സജു കൊറ്റാളി, ബിജു മാർച്ച്, ബിജു കൊറ്റാളി തുടങ്ങി സ്ത്രീകളും കുട്ടികളുമടക്കം പതിനഞ്ചോളം ചിത്രകാരന്മാർ ക്യാൻവാസിൽ ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങൾ വരച്ചു.