26
Nov
ഹരിതകേരളം മിഷന്റെ ദേവഹരിതം പദ്ധതിയിലൂടെ ഓണാട്ടുകരടെ മുഖമുദ്രയായ എള്ള്കൃഷി ആരംഭിച്ചു
0 Comment
ഹരിതകേരളം മിഷൻ മേജർ പത്തിയൂർ ശ്രീ മഹാ ദുർഗ്ഗാ ദേവി ക്ഷേത്ര വളപ്പിൽ “ദേവ ഹരിതം” പദ്ധതിയിലൂടെ കര നെൽകൃഷി വിളവെടുപ്പ് നടത്തിയ ഉത്സവ പറമ്പിൽ ഓണാട്ടുകരയുടെ മുഖമുദ്രയായ എള്ള് കൃഷിക്ക് തൊഴിലുറപ്പ് തൊഴിലാളികൾ തയ്യാറാക്കുന്ന കൃഷിയിടം ഓഡിറ്റ് സംഘത്തോടൊപ്പം ജില്ലാ മിഷൻ ഭാരവാഹികളും സന്ദർശിച്ചു. പത്തിയൂർ ദേവി ക്ഷേത്രത്തിൽ എത്തിയ ടീം അംഗങ്ങൾക്ക് തിരുവിതാംകൂർ ദേവസം ബോർഡ് മാവേലിക്കര സബ്ബ് ഗ്രൂപ്പ് ഓഫീസർ ഹരികുമാർ ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ടി.കെ.വിജയൻ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ബി. ഹരികുമാർ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.