വാര്‍ത്തകള്‍

25
Nov

സര്‍ക്കാര്‍ ഓഫിസുകളില്‍ ഗ്രീന്‍ ഓഡിറ്റിങ്​; മികവിന് ഗ്രേഡും അവാര്‍ഡും

ഇടുക്കി ജില്ലയിലെ ഹരിത ഓഫിസുകളെ കണ്ടെത്തി അവാര്‍ഡ് നല്‍കുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള 10,000 ഓഫിസുകളെ ഹരിത ഓഫിസുകളായി പ്രഖ്യാപിക്കുന്നതിൻെറ ഭാഗമായാണ് ജില്ലയിലും ഹരിത നിയമ പാലനത്തില്‍ സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം ഗ്രീന്‍ ഓഡിറ്റിങ് നടത്തുന്നത്. 2017ല്‍ പൊതുഓഫിസുകള്‍ പാലിക്കണമെന്ന് നിർദേശിച്ച് പുറത്തിറക്കിയ ഗ്രീന്‍പ്രോട്ടോകോള്‍ ഉത്തരവിൻെറ അന്തിമ വിളവെടുപ്പാണ് ഹരിത ഓഡിറ്റിങ്ങിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഹരിത ഓഡിറ്റിങ് ടീമുകള്‍ ജില്ലകളില്‍ രൂപവത്കരിക്കും. അവാര്‍ഡ് നിർണയ മാർഗരേഖയനുസരിച്ച് സംസ്ഥാനതലം മുതല്‍ തദ്ദേശഭരണ സംസ്ഥാനതലം വരെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലെയും ഗ്രീന്‍പ്രോട്ടോകോള്‍ പ്രവര്‍ത്തനം വിലയിരുത്തി മികച്ചവക്ക് എ, ബി, സി ഗ്രേഡുകളും ഹരിതസാക്ഷ്യപത്രവും ഏറ്റവും അനുകരണീയ മാതൃകകള്‍ക്ക് അവാര്‍ഡുകളുമാണ് നല്‍കുന്നത്. ഹരിതകേരളവും ശുചിത്വ മിഷനും സംയുക്തമായാകും ഹരിത ഓഡിറ്റിങ് നിര്‍വഹിക്കുക. ആകെ 100 മാര്‍ക്കിൻെറ പരീക്ഷ സര്‍ക്കാര്‍ ഓഫിസുകള്‍ക്കായി ഓഡിറ്റിങ് ടീം നടത്തുന്ന പരീക്ഷയുടെ ആകെ മാര്‍ക്ക് 100 ആണ്. പരിശോധനയില്‍ 90 , 100 മാര്‍ക്ക് നേടുന്ന ഓഫിസുകള്‍ക്ക് എ ഗ്രേഡ് ലഭിക്കും. 80, 89 വരെ മാര്‍ക്ക് നേടുന്നവക്ക് ബിയും 70, 79 മാര്‍ക്ക് ലഭിക്കുന്നവക്ക് സി ഗ്രേഡും ലഭിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലനത്തിന് നോഡല്‍ ഓഫിസറെ നിയോഗിച്ചിട്ടുള്ള ഓഫിസുകള്‍ക്ക് രണ്ട് മാര്‍ക്ക് ലഭിക്കും.

പേപ്പറിലും പ്ലാസ്റ്റിക്കുകളിലും തെര്‍മോകോളിലും നിർമിതമായ എല്ലാത്തരം ഡിസ്പോസബിളുകളുടെയും നിരോധനം പൂർണമായും നടപ്പാക്കിയ ഓഫിസുകള്‍ക്ക് 15 മാര്‍ക്ക് ഉറപ്പാക്കാം. കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങളില്‍ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്ന ജീവനക്കാരുടെ എണ്ണം, സ്ഥിരം ഉപയോഗത്തിനായി കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ ആവശ്യത്തിനു വാങ്ങി സൂക്ഷിക്കല്‍, ജൈവ അജൈവ മാലിന്യ സംസ്‌കരണത്തിന് സംവിധാനം എന്നിവക്ക് 10 മാര്‍ക്ക് വീതമുണ്ട്. അജൈവ വസ്തുക്കള്‍ സൂക്ഷിക്കുന്നതിനും കൈമാറുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തല്‍ , ഇ-വേസ്റ്റുകള്‍, ഉപയോഗശൂന്യ ഫര്‍ണിച്ചറുകള്‍ എന്നിവ നീക്കം ചെയ്യല്‍, ദ്രവ മാലിന്യ സംസ്‌കരണ സംവിധാനം എന്നിവക്കുമുണ്ട് 10 മാര്‍ക്ക് വീതം.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...