വാര്‍ത്തകള്‍

22
Nov

പ്രകൃതിയോട് ഇണങ്ങി 32 ഹരിത വിദ്യാലയങ്ങൾ

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്നത് 32 ഹരിതവിദ്യാലയങ്ങൾ. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഹരിത ക്ലബുകളും രൂപീകരിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളിൽ പൂർണമായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് വരികയും കുട്ടികളിലൂടെ പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിനായി കാർഡ് ബോർഡുകൾ ഉപയോഗിച്ചുള്ള ജൈവ ബിന്നുകൾ, പ്ലാസ്റ്റിക് പേനകൾക്ക് പകരം പേപ്പർ പേനകൾ, പേപ്പർ കാരി ബാഗുകൾ എന്നിവ നിർമ്മിക്കുന്നതിന് ആവശ്യമായ പരിശീലന ക്ലാസുകളും നൽകുന്നുണ്ട്.

വിദ്യാർത്ഥികൾക്ക് കൃഷിയോടുള്ള അവബോധം ഉണർത്തുന്നതിനുമായി സ്‌കൂൾ പരിസരത്ത് ഗ്രോ ബാഗുകളിലും അല്ലാതെയും വിവിധയിനം പച്ചക്കറികൾ ജൈവ രീതിയിൽ കൃഷി ചെയ്യുന്നു. ഇതിന് പുറമെ സ്‌കൂളുകളിൽ കുട്ടികൾക്കായി ഉദ്യാനം, മത്സ്യക്കുളം, പച്ചത്തുരുത്തുകൾ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.

  • തുമ്പൂർമുഴി പ്ലാന്റുകൾ
  • കമ്പോസ്റ്റ് പിറ്റുകൾ

മാലിന്യസംസ്കരണത്തിന്

  • ബോട്ടിൽ ബൂത്തുകൾ
  • പെൻ ഡ്രോപ്പ് ബോക്‌സ്
  • കൊവിഡിലും കർമ്മനിരതർ

കൊവിഡ് മൂലം ഹരിതവിദ്യാലയ പ്രവർത്തനം നടന്നുവരുന്ന സ്കൂളുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ അവരവരുടെ വീടുകളിൽ ജലസംരക്ഷണം, മാലിന്യ സംസ്‌കരണം, ജൈവകൃഷി എന്നീ മേഖലകളിലുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...