വാര്‍ത്തകള്‍

19
Nov

ഹരിത തെരഞ്ഞെടുപ്പ്: ഗ്രീൻ പ്രോട്ടോക്കോൾ കൈപ്പുസ്തകം വിതരണം ചെയ്തു

കേരളത്തിലെ 1199 തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങലൂടെ 21865 വാർഡുകളിൽ നടത്തുന്ന തെരഞ്ഞെടുപ്പിൽ 109325 സ്ഥാനാർത്ഥികളെയാണ് മത്സര രംഗത്ത് പ്രതീക്ഷിക്കുന്നത്. ഈ സ്ഥാനാർത്ഥികളുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ഡിസ്പോസിബിൾ വസ്തുക്കളും ഉപയോഗിച്ചാൽ 5776 ടൺ അജൈവ മാലിന്യം രൂപപ്പെടാനും അതുവഴി നമ്മുടെ മണ്ണും , പുഴകളും മലിനമാകാനും ഇടയുണ്ട്.
ഇതൊഴിവാക്കാനായി തെരഞ്ഞെടുപ്പ് നടത്തിപ്പിനും പ്രചരണ പ്രവർത്തനങ്ങൾക്കും പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം എന്ന് ബഹു. കേരള ഹൈക്കോടതി 2019 മാർച്ച് 11-ാം തീയതിയിലെ WP(C)7193/19 നമ്പർ ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചിട്ടുണ്ട്.

ഹരിത പെരുമാറ്റച്ചട്ടം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്കും , സ്ഥാനാർത്ഥികൾക്കും , ഉദ്യോഗസ്ഥർക്കും , പൊതുജനങ്ങൾക്കും ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാൻ സംസ്ഥാന സർക്കാരിന്റെയും , സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സഹകരണത്തോടെ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ് 2020 – ഹരിത നിയമാവലി പാലിച്ച് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ സംഘടിപ്പിക്കൽ സംബന്ധിച്ച് ഗ്രീൻ പ്രോട്ടോക്കോൾ കൈപ്പുസ്തകം വിതരണം ചെയ്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...