വാര്‍ത്തകള്‍

19
Nov

സ്വച്ച് ഭാരത് മിഷൻ ഗ്രാമീൺ: എറണാകുളം ജില്ലക്ക് കേന്ദ്ര പുരസ്‌കാരം

എറണാകുളം: 2019-20 വർഷത്തെ ഗ്രാമീണ മേഖലയിലെ സ്വച്ച് ഭാരത് മിഷൻ പ്രവർത്തങ്ങൾക്കുള്ള കേന്ദ്ര പുരസ്‌കാരം എറണാകുളം ജില്ലക്കു ലഭിച്ചു. മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച രാജ്യത്തെ ഇരുപതു ജില്ലകൾക്കാണ് കേന്ദ്ര ജലശക്തി വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം ലഭ്യമായത്. ലോക ടോയ്ലറ്റ് ദിനത്തോട്നുബന്ധിച്ചു ഡൽഹിയിലെ അശോക ഹോട്ടലിൽ സംഘടിപ്പിച്ച വിർച്വൽ ചടങ്ങിൽ കേന്ദ്ര ജല ശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിൽ നിന്നും എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അവാർഡ് ഏറ്റുവാങ്ങി.

വ്യക്തിഗത ശുചിമുറികളുടെ നിർമാണം, പൊതു ശൗചാലയങ്ങളുടെ പ്രവർത്തനം, ഖര ദ്രാവക മാലിന്യ സംസ്കരണ രംഗത്തെ ഇടപെടൽ, വിവിധ വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ, വിഭവ ശേഷി പ്രവർത്തനങ്ങൾ, തുക ചിലവഴിക്കൽ തുടങ്ങി വിവിധ മാനദണ്ഡങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.

ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും വെളിയിട വിമുക്തമായി പ്രഖ്യാപിച്ചിരുന്നു. ഈ പദവി നിലനിലനിർത്തുന്നതിനായി ജില്ലാ ശുചിത്വ മിഷൻ വിവിധ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ ഖര മാലിന്യം ഗാർഹിക തലങ്ങളിൽ സംസ്കരിക്കുന്നതിനു പോട്ടുകളും ബയോ ഗ്യാസ് പ്ലാന്റുകളും വിതരണം ചെയ്തു. കമ്മ്യൂണിറ്റി തല മാലിന്യ സംസ്കാരണത്തിനും പ്രാധാന്യം നൽകി പദ്ധതികൾ നടപ്പിലാക്കി.

അജൈവ മാലിന്യ സംസ്കരണത്തിനായി ഹരിത കർമ്മ സേനകൾ രൂപീകരിക്കുന്നതിൽ ശ്രദ്ധ ചെലുത്തി. ഇതിനായി അജൈവ മാലിന്യ സംഭരണ കേന്ദ്രങ്ങളും റിസോഴ്സ് റിക്കവറി കേന്ദ്രങ്ങളും രൂപീകരിച്ചു. സ്കൂളുകളിൽ അജൈവ മാലിന്യം തരം തിരിക്കുന്നത് പരിശീലിപ്പിക്കുന്നതിനായി കളക്ടർ അറ്റ് സ്കൂൾ എന്ന പരിപാടി സംസ്ഥാന തലത്തിൽ തന്നെ മികച്ച രീതിയിൽ നടപ്പിലാക്കിയ ജില്ലയായിരുന്നു എറണാകുളം.

ഗോബർധൻ പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തു തന്നെ ആദ്യമായി ആനപിണ്ടത്തിൽ നിന്നും മറ്റും ബയോഗ്യാസ് ഉല്പാദിപ്പിക്കുന്ന പ്ലാന്റിന്റെ നിർമാണം എറണാകുളം ജില്ലയിലെ കൂവപ്പടി ബ്ലോക്കിൽ പെട്ട കോടനാട് ആനക്കളരിയിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാമീണ മേഖലയിൽ സമ്പൂർണ ശുചിത്വം ഉറപ്പാക്കുന്നതിന് വിവിധ വിവര വിജ്ഞാന പ്രവർത്തനങ്ങളും ശുചിത്വ മിഷൻ സംഘടിപ്പിച്ചു.

ഇവയുടെയെല്ലാം റിപോർട്ടിങ് കേന്ദ്ര എം.ഐ. എസ്. പോർട്ടലിൽ ജില്ല സമയബന്ധിതമായി സമർപ്പിക്കുകയും ചെയ്തു. സ്വച്ച് ഭാരത് മിഷൻ കേന്ദ്ര വിഹിതം പൂർണമായും ചിലവഴിച്ച എറണാകുളം ജില്ലയിലെ പഞ്ചായത്തുകൾക്ക് ലോക ബാങ്കിന്റെ പെർഫോമൻസ് ബേസ്ഡ് ഇൻസെന്റീവ് ഗ്രാന്റ് കൂടി ലഭിക്കുകയുണ്ടായി. ജില്ലയുടെ ശുചിത്വ പ്രവർത്തനങ്ങളിൽ അക്ഷീണം പ്രയത്നിച്ച ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും പ്രവർത്തനങ്ങളെ കളക്‌ടർ എസ് സുഹാസ് അഭിനന്ദിച്ചു.

ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ പി.എസ് ഷൈൻ, ഹരിത കേരളം മിഷൻ കോർഡിനേറ്റർ സുജിത് കരുൺ, ശുചിത്വ മിഷൻ ടെക്‌നിക്കൽ കൺസൾട്ടൻ്റ് ധന്യ എം.എസ് , പ്രോഗ്രാം ഓഫീസർ ധന്യ ജോസി, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ മോഹനൻ സി.കെ, കൃഷ്ണവേണി എം.എസ് , റിസാൽദർ അലി , ലാലി കാർത്തികേയൻ എന്നിവർ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...