വാര്‍ത്തകള്‍

03
Oct

മൂടാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഹരിത സമൃദ്ധി പഞ്ചായത്ത്

മൂടാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഹരിത സമൃദ്ധി പഞ്ചായത്ത് പ്രഖ്യാപനം കെ ദാസൻ എംഎൽഎ നിർവഹിച്ചു. പ്രസിഡന്റ് ഷീജ പട്ടേരി അദ്ധ്യക്ഷത വഹിച്ചു.

മൂടാടി ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളെയും ഹരിതസമൃദ്ധി വാർഡുകളാക്കി മാറ്റുന്നതിൻ്റെ ഭാഗമായി എല്ലാ വീടുകളിലും പച്ചക്കറി കൃഷിയെന്ന ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഇതിനായി ജനകീയാസൂത്രണം, കൃഷി വകുപ്പ് പദ്ധതികളിലായി 68500 പച്ചക്കറിതൈകളും 2500 പച്ചക്കറി വിത്ത് കിറ്റുകളും വിതരണം ചെയ്ത് കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് വിതരണം ചെയ്ത വിത്തുകൾക്കും തൈകൾക്കും പുറമെയാണിത്. പഞ്ചായത്തിലെ 8000 വീടുകൾ പദ്ധതിയുടെ ഭാഗമാകും.

വിതരണവും മോണിറ്ററിങ്ങും കാര്യക്ഷമമാക്കുന്നതിനായി ഓരോ വാർഡിലും 50 വീടുകൾ ചേർത്ത് ക്ലസ്റ്ററുകളാക്കി തിരിച്ചു. വാർഡിലെ എല്ലാ വീടുകളും ഉൾക്കൊള്ളുന്ന വിധത്തിലാണ് ക്ലസ്റ്ററുകൾ രൂപീകരിച്ചത്. വീടുകളിലുണ്ടാവുന്ന ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് ജൈവവളമാക്കി കൃഷിക്ക് ഉപയോഗപ്പെടുത്തും.
വീടുകളിലെ പച്ചക്കറി കൃഷിക്കു പുറമെ, ഗ്രൂപ്പ് അടിസ്ഥാനത്തിൽ വാണിജ്യ പച്ചക്കറി കൃഷിയും ആരംഭിക്കും. ആവശ്യമായ വിത്തും തൈകളും ജൈവ വളങ്ങളും മറ്റ് ഉല്പാദന ഉപാധികളും സബ്സിഡി നിരക്കിൽ ലഭ്യമാക്കും. ഗ്രൂപ്പ് അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികളുടെ വിപണനത്തിനുള്ള സൗകര്യവുമൊരുക്കും.

മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡണ്ട് ജീവാനന്ദൻ മാസ്റ്റർ, സ്റ്റാൻറിങ് കമ്മിറ്റി ചെയർ പേഴ്സൺമാർ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി പ്രകാശ്, സെക്രട്ടറി ഗിരീഷ് എന്നിവർ സംസാരിച്ചു കൃഷി ഓഫീസർ കെ.വി.നൗഷാദ് പദ്ധതി വിശദീകരിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...