വഞ്ചിയൂർ കോടതി വളപ്പിൽ ശലഭോദ്യാനം ഒരുങ്ങി
ഹരിതകേരളം മിഷന്റെ, നേതൃത്വത്തിൽ വഞ്ചിയൂർ കോടതി വളപ്പിൽ ബാർ അസോസിയേഷൻ ഓഫീസിന് സമീപം പച്ചത്തുരുത്തിനായി കണ്ടെത്തിയ 12 സെന്റ് സ്ഥലത്തിൽ ആദ്യഘട്ടം ഒന്നര സെന്റ് സ്ഥലത്ത് നിർമ്മിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം 2/10/2020 രാവിലെ 10 M ന് ഹരിത കേരളം സംസ്ഥാന മിഷൻ കൃഷി ടെക്നിക്കൽ ഓഫീസർ ശ്രീമതി ഹരിപ്രിയാ ദേവി തെറ്റി തൈ നട്ട് ഉദ്ഘാടനം ചെയ്തു.
പ്രസ്തുത പരിപാടിയിൽ മുഖ്യാതിഥിയായി ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻറ് പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ എ.എ. ഹക്കീം പങ്കെടുത്തു. ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ S S ബാലു ആനയറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ ,ജി മുരളിധരൻ സ്വാഗതവും ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ D ഹുമയൂൺ പദ്ധതി വിശദീകരണവും അഡ്വ വിജു വി.ആർ (മെമ്പർ ‘ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീൻ) ശ്രീമതി മനീഷ (അയ്യൻങ്കാളി തൊഴിലുറപ്പ് ഓവർസിയർ ) ആശംസകൾ അർപ്പിച്ചു സംസാരിച്ചു അഡ്വ സെബാസ്റ്റ്യൻ സൈമൺ യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി. ശലഭോദ്യാനത്തിൽ തെറ്റി 12 ചെമ്പരത്തി 13 അരളി 11 കണിക്കൊന്ന 1 റോസ് 2 സൂര്യകാന്തി 5 തുളസി 3 എന്നീ തൈകൾ നട്ടു.