വാര്‍ത്തകള്‍

20
Sep

ഹരിതകേരളം മിഷനും എൻ്റെ മണിമലയാറും ചേർന്ന് ഏറ്റെടുക്കുന്നു “മല്ലപ്പള്ളി ജലധാര” പദ്ധതിക്ക് തുടക്കമായി

ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനും താലൂക്ക് ഭരണകൂടവും സംയുക്തമായി “എൻ്റെ മണിമലയാർ” ജനകീയ കൂട്ടായ്മയുടെ ഭാഗമായി മല്ലപ്പള്ളി ജലധാര എന്ന പദ്ധതി ഏറ്റെടുക്കും. മല്ലപ്പള്ളി താലൂക്ക്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ എന്നീ പരിധികളിലെ പ്രദേശങ്ങളിൽ ഉപയോഗശൂന്യമായ പാറമടകളുടെ ഉടമസ്ഥരുടെ അനുമതിയോടെ അവയിലെ ജലം സമീപ കിണറുകൾ റീച്ചാർജ് ചെയ്യുന്നതിനും ഭൂമിയിൽ ജലം താഴ്ത്തുന്നതിനും കഴിയുന്ന രീതിയിലുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ ഇവയിൽ മത്സ്യകൃഷിക്കായി ഉപയോഗിക്കുവാൻ കഴിയുന്നത് ആവശ്യക്കാർക്ക് ലഭ്യമാക്കുവാനും ശ്രമിയ്ക്കും. തുലാമാസത്തിലെ മഴ കഴിയുമ്പോൾ സാധാരണ ഗതിയിൽ ഡിസംബർ മാസം മുതൽ മെയ് മാസം വരെ ആറ് മാസക്കാലം രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് മല്ലപ്പള്ളി താലൂക്കിൻ്റെ വിവിധ പ്രദേശങ്ങൾ.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...